സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ് സെന്റര്‍
പ്രവര്‍ത്തിച്ചിരുന്ന നാലുനില കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മരണം 23 ആയി.
തീപ്പിടിത്തത്തില്‍ രണ്ട് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചിരുന്നു.
ചികിത്സയില്‍ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും
അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. തീപിടിത്തമുണ്ടായപ്പോള്‍ 50 ഓളം
കുട്ടികള്‍ കെട്ടിടത്തിലുണ്ടായിരുന്നു.
അതിനിടെ, വാണിജ്യ കെട്ടിട
സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിര്‍ദ്ദേശം നല്‍കി