Image

പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (ഐ.പി.എഫ്.എ) കണ്‍വന്‍ഷന്‍

Published on 25 May, 2019
പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (ഐ.പി.എഫ്.എ) കണ്‍വന്‍ഷന്‍
ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ) ഇരുപത്തിമൂന്നാമത് കണ്‍വന്‍ഷന്‍ ജൂണ്‍മാസം 21,22,23 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നതാണ്. പ്രാരംഭ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ പ്രധാന പ്രാസംഗീകനായി പാസ്റ്റര്‍ ടി.എ വര്‍ഗീസ് കേരളത്തില്‍ നിന്നും എത്തിച്ചേരുന്നു. മാര്‍ത്തോമാ സഭയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി ശക്തമായ നേതൃത്വം കൊടുക്കുന്ന വര്‍ഗീസ് അച്ചന്‍ 2018-ല്‍ വിശ്വാസ സ്‌നാനത്തിലൂടെ പെന്തക്കോസ്ത് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. വിവിധ രാജ്യങ്ങളിലും നോര്‍ത്ത് ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന കതൃദാസന്‍ ഈവര്‍ഷത്തെ മീറ്റിംഗില്‍ പുതുമ നല്‍കും.

ക്യൂന്‍സ് ഓഫ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ വച്ചു വെള്ളി, ശനി ദിവസങ്ങളിലും, ഡിയര്‍ പാര്‍ക്കില്‍ വച്ചു ഞായറാഴ്ച മീറ്റിംഗും നടത്തപ്പെടും. രാത്രി യോഗങ്ങള്‍, നേതൃത്വ പഠന വേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ ഈവര്‍ഷത്തെ പ്രത്യേകതകളാണ്.

പാസ്റ്റര്‍ മാത്യു ശാമുവേല്‍ ഡാളസ് പ്രസിഡന്റായും, പാസ്റ്റര്‍ രാജന്‍കുഞ്ഞ് - വൈസ് പ്രസിഡന്റ്, ജേക്കബ് സഖറിയ- സെക്രട്ടറി, ഫിന്നി അലക്‌സ് - ട്രഷറര്‍, മേരി ഈപ്പന്‍ - ലേഡീസ് കോര്‍ഡിനേറ്റര്‍, ജോഷ്‌വാ തോമസ് - യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവര്‍ അടങ്ങുന്ന പ്രവര്‍ത്തക സമിതി ചുമതലകള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

പുതുമയാര്‍ന്ന ആത്മീയ സംഗമം സഭകളുടെ വളര്‍ച്ചയ്ക്ക് ഉതകുമെന്നു പൂര്‍ണ്ണമായും കരുതുന്നു. ഏവരുടേയും പ്രാര്‍ത്ഥന, സഹകരണം സാദരം ക്ഷണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക