Image

ആദിത്യന് പോലീസ് കസ്റ്റഡിയിലേറ്റത് ക്രൂരമര്‍ദ്ദനം; ചോദ്യം ചെയ്യല്‍ നഗ്‌നനാക്കി, കാല്‍വെള്ളയിലടിച്ചും ചെകിട്ടത്തടിച്ചും കുറ്റംസമ്മതിപ്പിക്കല്‍, കസ്റ്റഡി മര്‍ദ്ദനത്തിന് പോലീസിനെതിരെ കോടതി സ്വമേധയാ കേസെടുത്തു

Published on 25 May, 2019
ആദിത്യന് പോലീസ് കസ്റ്റഡിയിലേറ്റത് ക്രൂരമര്‍ദ്ദനം; ചോദ്യം ചെയ്യല്‍ നഗ്‌നനാക്കി,  കാല്‍വെള്ളയിലടിച്ചും ചെകിട്ടത്തടിച്ചും കുറ്റംസമ്മതിപ്പിക്കല്‍, കസ്റ്റഡി മര്‍ദ്ദനത്തിന് പോലീസിനെതിരെ കോടതി സ്വമേധയാ കേസെടുത്തു

കോട്ടയം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ആദിത്യന് (24) പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റുവെന്ന് മൊഴി. ആദിത്യന്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് മര്‍ദ്ദനത്തിന്റെ ക്രൂരത വിവരിക്കുന്നത്. മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതിന് പോലീസിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ തന്നെ നഗ്‌നനാക്കി ഇരുത്തിയാണ് ചോദ്യം ചെയ്തതെന്ന് ആദിത്യന്‍ മൊഴിയില്‍ പറയുന്നു. രേഖകള്‍ എടുത്തത് താന്‍ നേരത്തെ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നാണ്. അവിടെ തന്നെ തെളിവെടുപ്പിനെന്ന പേരില്‍ കൊണ്ടുപോയി തിരിച്ചുവരുന്ന വഴി വാഹനത്തില്‍ വച്ച് ഡി.വൈ.എസ്.പി മര്‍ദ്ദിച്ചു. നഗ്‌നനാക്കി നിര്‍ത്തി തന്റെ ശരീരത്തെ അധിക്ഷേപിച്ചു സംസാരിച്ചു. നിന്റെ നെഞ്ച് കണ്ടിട്ട് നിനക്ക് വേറെ പണിയുണ്ടെന്ന് തോന്നുന്നല്ലോ. നിന്റെ ശരീരം സ്ത്രീകളുടെത് പോലെയാണല്ലോ, പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമോ തുടങ്ങിയ അധിക്ഷേപങ്ങളും നടത്തിയതായി പറയുന്നു. 

കര്‍ദിനാളിലെ അപമാനിക്കാന്‍ വൈദികര്‍ പറഞ്ഞിട്ട് വ്യാജരേഖ ഉണ്ടാക്കിയെന്ന് പറയണം എന്നു പറഞ്ഞു മര്‍ദ്ദിക്കുകയും അവര്‍ പറയുന്നതുപോലെ പറയിക്കുകയും ചെയ്തുവെന്ന് 33 പേജുള്ള മൊഴിയില്‍ ആദിത്യന്‍ പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക