Image

അഞ്ചു വര്‍ഷം രാഹുല്‍ തിരിഞ്ഞു നോക്കാത്ത അമേഠി; ആഴ്ചയിലൊരിക്കലെത്തി സ്മൃതി ഇറാനി

കല Published on 25 May, 2019
അഞ്ചു വര്‍ഷം രാഹുല്‍ തിരിഞ്ഞു നോക്കാത്ത അമേഠി; ആഴ്ചയിലൊരിക്കലെത്തി സ്മൃതി ഇറാനി


കോണ്‍ഗ്രസ് ദേശിയ അധ്യക്ഷനെ, നെഹ്റു കുടുംബത്തിലെ ഇളമുറക്കാരനെ അമേഠി തോല്‍പ്പിച്ചതിനെ അട്ടിമറി എന്നൊന്നും വിളിക്കേണ്ടതില്ല. പതിറ്റാണ്ടുകളായി നെഹ്റു കുടുംബം കുത്തുകയാക്കിയിരുന്ന അമേഠിയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇനിയുമെത്തിയിട്ടില്ല. കറന്‍റുല്ലാത്ത വീടുകള്‍, റോഡില്ലാത്ത ഗ്രാമങ്ങള്‍. എന്തിന് ഒരു തീയറ്റര്‍ പോലുമില്ല അമേഠിയില്‍. നെഹ്റു കുടുംബം സാധാരണ ജനങ്ങളെ വെറും കൃമികളായി കാണുന്നതിന്‍റെ നേര്‍ ഉദാഹരണമാണ് അമേഠി. 
കഴിഞ്ഞ അഞ്ചു വര്‍ഷം തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ അമേഠിയിലേക്ക് എത്തി നോക്കിയിട്ട് പോലുമില്ല. പകരം തനിക്കായി രണ്ട് പ്രതിനിധികളെ നിയോഗിച്ചു. അവര്‍ രണ്ടു പേരും അമേഠിയിലേക്ക് രണ്ടു തവണ പോലും എത്തിയില്ല. 
എന്നാല്‍ പരാജയപ്പെട്ടുവെങ്കിലും സ്മൃതി ഇറാനി അമേഠിയില്‍ തന്നെയായിരുന്നു. ആഴ്ചയിലൊരിക്കല്‍ മണ്ഡലത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ അവര്‍ ഓടിയെത്തി. പറ്റാവുന്ന വിധം വികസനങ്ങള്‍ കൊണ്ടു വന്നു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. യാതൊരു വര്‍ഗീയതയും പറയാതെ സ്മൃതി ഇറാനി അമേഠിയില്‍ ജയിച്ചു കയറിയത് രാജകൊട്ടാരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ കഴിയാത്ത കോണ്‍ഗ്രസ് മാടമ്പിമാരുടെ അഹങ്കാരത്തിന് ജനം മറുപടി നല്‍കിയത് കൊണ്ടുകൂടിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക