Image

താനൊരു അന്ധവിശ്വാസി അല്ലെന്നു സുരേഷ്‌ ഗോപി

ജോയിച്ചന്‍ പുതുക്കുളം Published on 25 April, 2012
താനൊരു അന്ധവിശ്വാസി അല്ലെന്നു സുരേഷ്‌ ഗോപി
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ 2012 -ലെ വാര്‍ഷിക ഡിന്നറില്‍ ഭരത്‌ സുരേഷ്‌ ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു. ക്യൂന്‍സ്‌ വില്ലേജിലെ രാജധാനി ബാങ്ക്വറ്റ്‌ ഹാളില്‍ നടന്ന ചടങ്ങിന്‌ ഐ.എ.എം.സി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ റോയി എണ്ണശേരില്‍, ജനറല്‍ സെക്രട്ടറി ജിന്‍സ്‌മോന്‍ പി. സഖറിയ, ജോയിന്റ്‌ സെക്രട്ടറി ജോസ്‌ കാനാട്ട്‌, ട്രഷറര്‍ പോള്‍ കറുകപ്പള്ളില്‍, ജോയിന്റ്‌ ട്രഷറര്‍ രാജു സഖറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സജിനി ഏബ്രഹാമിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിന്‌ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാം സ്വാഗതം ആശംസിച്ചു.

ഭരത്‌ സുരേഷ്‌ ഗോപി നടത്തിയ സുദീര്‍ഘമായ പ്രസംഗത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തില്‍ ജീവിക്കുന്നതിനും, ബിസിനസ്‌ നടത്തുന്നതിനും അനുകൂല സാഹചര്യമാണുള്ളതെന്ന്‌ സൂപിപ്പിച്ചു. പ്രവാസി മലയാളികള്‍ അധ്വാനിച്ചുണ്ടാക്കുന്ന ധനത്തിന്റെ ധാരാളിത്തമാണ്‌ ചില പ്രവാസി മലയാളികള്‍ക്ക്‌ ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നും സുരേഷ്‌ ഗോപി അനുസ്‌മരിച്ചു. താനൊരു അന്ധവിശ്വാസി അല്ലെന്നും വിശ്വാസത്തിന്റെ ശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവനാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കൊച്ചിക്ക്‌ ന്യൂയോര്‍ക്കിനേക്കാളും വളരാകുന്ന നഗരമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

വാര്‍ഷിക ഡിന്നറിനോടനുബന്ധിച്ച്‌ നടത്തപ്പെട്ട പ്രത്യേക സ്റ്റേജ്‌ ഷോ `വിഷുക്കൈനീട്ട'ത്തില്‍ പ്രശസ്‌ത സിനിമാതാരങ്ങളായ സുധീഷ്‌, നീനാകുറുപ്പ്‌, അംബികാ ദേവ്‌ എന്നിവരോടൊപ്പം കലാഭവന്‍ ടീം അംഗങ്ങളും പങ്കെടുത്തു. പാതിരാവോളം നീണ്ട വാര്‍ഷികാഘോഷത്തില്‍ അമേരിക്കയിലെ മലയാളി ബിസിനസ്‌ സമൂഹത്തിന്റെ വന്‍ പങ്കാളിത്തമുണ്ടായിരുന്നു. പ്രമുഖ സ്‌പോണ്‍സര്‍ ആയിരുന്ന ഹബീബ്‌ അമേരിക്കന്‍ ബാങ്കിന്റേയും, ഹെഡ്‌ജ്‌ ബ്രോക്കറേജിന്റേയും പ്രതിനിധികള്‍ ചടങ്ങില്‍ സംസാരിച്ചു.

ജയ്‌ഹിന്ദ്‌ ടിവി യു.എസ്‌.എ, മലയാളി സംഗമം, കേരള ടൈംസ്‌ എന്നിവര്‍ പരിപാടിയുടെ മീഡിയ സ്‌പോണ്‍സര്‍മാരായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പോള്‍ കറുകപ്പള്ളില്‍ നന്ദി പ്രകാശിപ്പിച്ചു. ജിന്‍സ്‌മോന്‍ സഖറിയ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു.
താനൊരു അന്ധവിശ്വാസി അല്ലെന്നു സുരേഷ്‌ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക