Image

സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ `ഷോ 2012': ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 25 April, 2012
സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ `ഷോ 2012': ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സൗത്ത്‌ ഫ്‌ളോറിഡ: സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന `ഷോ 2012' -ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

താരാ ആര്‍ട്‌സ്‌ അണിയിച്ചൊരുക്കുന്ന ഈ സംഗീത-നൃത്ത-ഹാസ്യ പരിപാടിയില്‍ പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകരായ സുജാത, മകള്‍ ശ്വേത എന്നവരോടൊപ്പം പ്രശസ്‌ത ഹാസ്യ താരങ്ങളായ രമേഷ്‌ പിഷാരടി, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ജേതാവ്‌ വിവേകാനന്ദന്‍, അമൃതാ സൂപ്പര്‍ സ്റ്റാര്‍ സിംഗറും, ടെലിവിഷന്‍ അവതാരകനുമായ ആനന്ദ്‌ തുടങ്ങിയവര്‍ അണിനിരക്കുന്നു.

മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ മുത്തൂറ്റ്‌ ഗ്ലോബല്‍ ആണ്‌ ഈ പരിപാടിയുടെ ഇവന്റ്‌ സ്‌പോണ്‍സര്‍. ബാങ്ക്‌ ഓഫ്‌ അമേരിക്കയാണ്‌ പരിപാടിയുടെ മറ്റൊരു സ്‌പോണ്‍സര്‍.

ഈ പരിപാടിയുടെ വിജയത്തിനായി സഹായിക്കുകയും, സഹകരിക്കുകയും ചെയ്‌ത എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളോടും സ്‌പോണ്‍സര്‍മാരോടുമുള്ള നന്ദി അറിയിക്കുകയും കൃത്യം 7 മണിക്കു തന്നെ എത്തിച്ചേര്‍ന്ന്‌ നിങ്ങളുടെ വിലയേറിയ സന്നിധ്യംകൊണ്ട്‌ ഈ പരിപാടി ഒരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്നും വികാരി ഫാ. ജോര്‍ജ്‌ ജോണ്‍, ഇടവക ട്രസ്റ്റി സജിമോന്‍ വര്‍ഗീസ്‌, സെക്രട്ടറി ജേക്കബ്‌ ഏബ്രഹാം, കണ്‍വീനര്‍മാരായ ശാമുവേല്‍ തോമസ്‌, ജയാ ജോസഫ്‌ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി സാജന്‍ മാത്യു ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ `ഷോ 2012': ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക