Image

നോര്‍ത്ത്‌ കരോളിനയിലെ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ തിരുനാള്‍ മഹാമഹം

ജോയിച്ചന്‍ പുതുക്കുളം Published on 25 April, 2012
നോര്‍ത്ത്‌ കരോളിനയിലെ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ തിരുനാള്‍ മഹാമഹം
നോര്‍ത്ത്‌ കരോളിന: ക്രിസ്‌തീയ വിശ്വാസത്തിന്റെ കാവല്‍ ഭടനും, രക്തസാക്ഷിയുമായ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ ഓര്‍മ്മ പുതുക്കുന്ന പ്രധാന പെരുന്നാള്‍ വിശുദ്ധന്റെ നാമത്തിലുള്ള ഷാര്‍ലെറ്റിലെ (നോര്‍ത്ത്‌ കരോളിന) സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ 2012 ഏപ്രില്‍ 29 മുതല്‍ മെയ്‌ 5 വരെയുള്ള തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. ഏപ്രില്‍ 29-ന്‌ ഞായറാഴ്‌ച രാവിലെ ഇടവക വികാരി റവ.ഫാ. ബിജോ മാത്യു കൊടിയേറ്റുന്നതോടെ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ആരംഭംകുറിക്കും. മെയ്‌ 4-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6.30ന്‌ ദേവാലയത്തിലെത്തുന്ന അഭി. ഇടവക മെത്രാപ്പോലീത്തയ്‌ക്കും വൈദീകര്‍ക്കും സ്വീകരണവും, സന്ധ്യാ പ്രാര്‍ത്ഥന, പ്രദക്ഷിണം, തിരുവചനഘോഷണം എന്നിവയുണ്ടാകും.

പ്രാധാന തിരുനാള്‍ ദിനമായ മെയ്‌ 5-ന്‌ ശനിയാഴ്‌ച രാവിലെ 8.45-ന്‌ ആരംഭിക്കുന്ന പ്രഭാതനമസ്‌കാരത്തെ തുടര്‍ന്ന്‌ അഭി. മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, പ്രസംഗം, പെരുന്നാള്‍ റാസ, ആശീര്‍വാദം, ആദ്യഫല ലേലം, നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌, കൊടിയിറക്ക്‌ എന്നിവയോടെ ഈവര്‍ഷത്തെ പെരുന്നാളിന്‌ സമാപനമാകും. നോര്‍ത്ത്‌ കരോളിനയിലും സമീപ പ്രദേശങ്ങളിലും, സംസ്ഥാനങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ സെന്റ്‌ ജോര്‍ജ്‌ ഇടവക ക്ഷണിക്കുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്നത്‌ റവ. ഡീക്കന്‍ ജാന്‍ വില്‍സണും കുടുംബവുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ബിജോ മാത്യു (404 702 8284), ഷാജി പീറ്റര്‍ (സെക്രട്ടറി) 704 458 8832, ഷാജി ചാക്കോ (ട്രഷറര്‍) 704 231 4194. ഷെവലിയാര്‍ ബാബു ജേക്കബ്‌ നടയില്‍ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ കരോളിനയിലെ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ തിരുനാള്‍ മഹാമഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക