Image

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 April, 2012
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: സമാധാനത്തിന്റേയും പ്രത്യാശയുടേയും പ്രതീകമായ ഉയിര്‍പ്പ്‌ പെരുന്നാളും, തിന്മയെ ഇല്ലാതാക്കി നന്മ ജയിച്ച ദിവസമായ മേടമാസത്തിലെ വിഷുവും ആചാരാനുഷ്‌ഠാനങ്ങളോടെ ഏപ്രില്‍ 14-ന്‌ യോങ്കേഴ്‌സ്‌ വില്‍ പബ്ലിക്‌ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ വിഭവസമൃദ്ധമായ സദ്യയ്‌ക്കുശേഷം കുട്ടികള്‍ക്ക്‌ ഈസ്റ്റര്‍ ചോക്ക്‌ലേറ്റ്‌ മായ ആന്‍ കൊളര്‍മാലില്‍, ലെയാ ഏലിയാസ്‌ എന്നിവര്‍ നല്‍കി. വൈസ്‌ പ്രസിഡന്റ്‌ റവ. ഡോ. വര്‍ഗീസ്‌ ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു.

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ബിഷപ്പ്‌ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, സിറ്റിയുടെ ഭരണകര്‍ത്താക്കളായ മെജോറിറ്റി ലീഡര്‍ വില്‍സണ്‍ ടെറെറോ, അസംബ്ലി വുമണ്‍ ഷെല്ലി മെയര്‍, പ്രസിഡന്റ്‌ എം.കെ മാത്യൂസ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. കുര്യാക്കോസ്‌ കറുകപ്പള്ളി കുട്ടികള്‍ക്ക്‌ വിഷുക്കൈനീട്ടം നല്‍കി. പ്രസിഡന്റ്‌ എം.കെ. മാത്യൂസ്‌ സ്വാഗതം ആശംസിച്ചു.

ബിഷപ്പ്‌ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ ഈസ്റ്റര്‍ സന്ദേശം നല്‍കി. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ഗായകനുമായ ശബരീനാഥ്‌ നായര്‍ വിഷു സന്ദേശം നല്‍കി.

മുഖ്യാതിഥി മെയര്‍ മൈക്ക്‌ സ്‌പാനോയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധി അല്‍വറാഡോ ഡിക്ലറേഷനും സര്‍ട്ടിഫിക്കറ്റും പ്രസിഡന്റിന്‌ കൈമാറി. അസംബ്ലി വുമണ്‍ ഷെല്ലി മെയര്‍, മജോറിറ്റി ലീഡര്‍ വില്‍സണ്‍ ടെറെറോ, കൗണ്‍സില്‍മാന്‍മാര്‍, ലീലാ മാരേട്ട്‌ ഫൊക്കാനാ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, കെ.കെ. ജോണ്‍സണ്‍ ഫൊക്കാന റീജിയണല്‍ ജോയിന്റ്‌ സെക്രട്ടറി, ഹരിസിംഗ്‌, വെസ്റ്റ്‌ചെസ്റ്റര്‍ ഹ്യൂമന്‍ സര്‍വീസ്‌ മറ്റ്‌ വിശിഷ്‌ടാതിഥികളും ആശംസകള്‍ അര്‍പ്പിച്ചു. ലിസാ ജോസിന്റെ നേതൃത്വത്തിലുള്ള നാട്യമുദ്ര ഡാന്‍സ്‌ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍ അരങ്ങേറി.

രാജു തോട്ടം സ്റ്റാര്‍സിംഗര്‍ യു.എസ്‌.എ 2011 ജോസഫ്‌ തോമസ്‌, സ്വരൂപാ തോമസ്‌ തോമസ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോണ്‍ ഐസക്ക്‌ ഫൊക്കാനാ ജോയിന്റ്‌ ട്രഷറര്‍ എന്നിവര്‍ അടക്കം 200 ഓളം പേര്‍ സംബന്ധിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജാക്‌ തോമസ്‌, ഫുഡ്‌ കണ്‍വീനര്‍മാരായ അന്നമ്മ ജോയി, ബിനോയി ജോര്‍ജ്‌, എം.കെ. തോമസ്‌, പരിപാടികളുടെ എം.സി ഷാജി തോമസ്‌ ഫോട്ടോ എടുത്ത മീഡിയ കോര്‍ഡിനേറ്റര്‍ ഏലിയാസ്‌ വര്‍ക്കി, റാഫിള്‍ ടിക്കറ്റ്‌ സമ്മാനം നല്‍കിയ ട്രഷറര്‍ കൈപ്പള്ളില്‍ ഏബ്രഹാം, കമ്മിറ്റി മെമ്പേഴ്‌സ്‌ എന്നിവര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍ നന്ദി പറഞ്ഞു. എം.കെ. മാത്യൂസ്‌, കൈപ്പള്ളില്‍ ഏബ്രഹാം എന്നിവര്‍ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക