Image

'രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും'; വിജയരാഘവനെ ട്രോളി കുഞ്ഞാലിക്കുട്ടി

Published on 24 May, 2019
'രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും'; വിജയരാഘവനെ ട്രോളി കുഞ്ഞാലിക്കുട്ടി


തിരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്ത്‌ ആലത്തൂരിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ താനുമായി ബന്ധപ്പെടുത്തി ദ്വയാര്‍ഥ പ്രയോഗം നടത്തിയ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി.

മലപ്പുറത്തും ആലത്തൂരും ഇരുവരും വമ്പിച്ച വിജയമായിരുന്നു കാഴ്‌ചവെച്ചത്‌. ഇതിന്‌ പിന്നാലെ രമ്യയ്‌ക്കൊപ്പം താനും കുടുംബവും നില്‍ക്കുന്ന ചിത്രം ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചാണ്‌ കുഞ്ഞാലിക്കുട്ടി രമ്യയ്‌ക്ക്‌ അഭിനന്ദനം അറിയിച്ചത്‌.

കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാര്‍ലമെന്റ്‌ പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്‌.'

ഫെയ്‌സ്‌ബുക്കിലെ ഈ കുറിപ്പിനൊപ്പമാണ്‌ കുഞ്ഞാലിക്കുട്ടി രമ്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക