Image

തന്‍റെ തോല്‍വിക്ക്‌ പിന്നില്‍ ഗൂഢാലോചന നടന്നെന്ന്‌ എം ബി രാജേഷ്‌

Published on 24 May, 2019
തന്‍റെ തോല്‍വിക്ക്‌ പിന്നില്‍ ഗൂഢാലോചന നടന്നെന്ന്‌ എം ബി രാജേഷ്‌


പാലക്കാട്‌: പാലക്കാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ തനിക്കേറ്റ കനത്ത പരാജയത്തിന്‌ പിന്നില്‍ ഗഗൂഢാലോചന നടന്നെന്ന്‌ എം.ബി രാജേഷ്‌. സ്വാശ്രയ കോളജ്‌ ഉടമക്കും തനിക്കെതിരെ നടന്ന ആക്ഷേപങ്ങളിലും ആരോപണങ്ങളിലും പങ്കുണ്ടെന്നും രാജേഷ്‌ ആരോപിച്ചു. വിശദമായ പരിശോധനക്ക്‌ ശേഷം മാത്രമേ സിപിഐ വോട്ടുകള്‍ ചോര്‍ന്നോ എന്ന്‌ പറയാനാകൂ എന്നും രാജേഷ്‌ പറഞ്ഞു.

ചെര്‍പ്പളശേര പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നു എന്ന രീതിയില്‍ വ്യാപകമായി വ്യാജ പ്രചാരണം ഉണ്ടായി. ഈ പ്രചാരണത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും രാജേഷ്‌ ആവശ്യപ്പെട്ടു. ഇടത്‌ ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടിയാണ്‌ ഇത്തവണ എം.ബി രാജേഷ്‌ നേരിട്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക