Image

മോഡിയേയും, ബിജെപിയേയും അഭിനന്ദിച്ചു ട്രംമ്പിന്റെ ട്വീറ്റ്

പി പി ചെറിയാന്‍ Published on 24 May, 2019
മോഡിയേയും, ബിജെപിയേയും അഭിനന്ദിച്ചു ട്രംമ്പിന്റെ ട്വീറ്റ്
വാഷിംഗ്ടണ്‍ ഡി സി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മെയ് 23 നടന്ന ലോക സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു അധികാരത്തില്‍ തുടരുന്നതിനുള്ള ജനങ്ങളുടെ മാന്‍ഡേറ്റ് ലഭിച്ച നരേന്ദ്ര മോദിയേയും, ബിജെപി പാര്‍ട്ടിയേയും അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് ട്വിറ്റര്‍ സന്ദേശമയച്ചു.

അധികാരത്തില്‍ തുടരുന്നതിനുള്ള ഇന്ത്യന്‍ ജനതയുടെ അനുമതി അമേരിക്കുമായി സുദൃദ് ബന്ധം ശക്തമാക്കുന്നതിനിടയാകട്ടെ എന്ന് ട്രംമ്പ് ആശംസിച്ചു.

മോദി പിന്തുടരുന്ന ഹിന്ദു നാഷണലിസ്റ്റ് പൊളിറ്റിക്‌സിന്റെ അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

നാല് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയപ്പോള്‍ മോദിക്ക് ലഭിച്ച പിന്തുണ ഈ തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 543 ലോക സഭാ മണ്ഡലങ്ങളില്‍ മുന്നൂറിലധികം സീറ്റുകളില്‍ വിജയിക്കുവാന്‍ കഴിഞ്ഞത് മോഡിയുടെ വ്യക്തി പ്രഭാവം തന്നെയാണെന്നാണ് ഫലപ്രഖ്യാപനം തെളിയിച്ചത്.
മോഡിയേയും, ബിജെപിയേയും അഭിനന്ദിച്ചു ട്രംമ്പിന്റെ ട്വീറ്റ് മോഡിയേയും, ബിജെപിയേയും അഭിനന്ദിച്ചു ട്രംമ്പിന്റെ ട്വീറ്റ് മോഡിയേയും, ബിജെപിയേയും അഭിനന്ദിച്ചു ട്രംമ്പിന്റെ ട്വീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക