Image

എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍

ജീമോന്‍ റാന്നി Published on 24 May, 2019
എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 7 മത് വാര്‍ഷിക വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വല സമാപനം. 

മെയ് 18നു ശനിയാഴ്ച രാവിലെ 9 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടനുബന്ധിച്ചുള്ള  ട്രിനിറ്റി സെന്ററിലാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്. പ്രസിഡണ്ട് റവ.ഫാ.ഐസക് ബി.പ്രകാശ് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു.

ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനല്‍ പോരാട്ടത്തില്‍ സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സെന്റ് ജോസഫ് ഗ്രീന്‍ ടീം റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. രണ്ടു ടീമുകള്‍ക്കും എവര്‍റോളിങ്ങ്‌ട്രോഫികളും വ്യക്തിഗത ട്രോഫികളും ലഭിച്ചു.

ജോസിസ് ജോസഫ് (ബസ്‌ററ് പ്ലെയര്‍) അലോഷി മാത്യു (ബസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍) ഡെന്നിസ് തോംസണ്‍ (ബസ്‌ററ് ഡിഫെന്‍സിവ് പ്ലെയര്‍) ബെന്നി തോട്ടുങ്കല്‍ (ബസ്റ്റ് സെറ്റെര്‍) എന്നിവര്‍ പ്രത്യേക ട്രോഫികള്‍ കരസ്ഥമാക്കി. സനൂഷ് ജോസി സ്‌പെഷ്യല്‍ റൈസിങ്ങ് സ്റ്റാര്‍ ട്രോഫിക്ക് അര്‍ഹനായി.

വൈകുന്നേരം 8 മണിക്ക് സമാപിച്ച ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ.ഫാ. എബ്രഹാം സഖറിയയും (ജെക്കു അച്ചന്‍) റവ.ഫാ.ഐസക് ബി.പ്രകാശും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.     

സെന്റ് മേരീസ് ക്‌നാനായ, ട്രിനിറ്റി മാര്‍ത്തോമാ, സെന്റ് മേരീസ് സീറോ മലബാര്‍, സെന്റ് ജോസഫ് സീറോ മലബാര്‍ എന്നെ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.

ആര്‍വിഎസ് ഇന്‍ഷുറന്‍സ് ഏജന്‍സി ഉടമ രാജേഷ് വര്‍ഗീസ് ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായിരുന്നു.     

ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മായ റജി കോട്ടയം, സന്തോഷ് തുണ്ടിയില്‍, വിനോദ് ചെറിയാന്‍, എന്നിവരോടൊപ്പം അലക്‌സ് പാപ്പച്ചന്‍, ജോണ്‍സന്‍ മാത്യു തുടങ്ങിയവര്‍ വിവിധ നിലകളില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. 



എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍ എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍ എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍ എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു  സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക