Image

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോണ്‍ഫറന്‍സ് ജൂണ്‍ 12ന്

ചാക്കോ കളരിക്കല്‍ Published on 23 May, 2019
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോണ്‍ഫറന്‍സ് ജൂണ്‍ 12ന്
ജൂണ്‍ 12, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോണ്‍ഫെറന്‍സില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ശ്രീ ജോര്‍ജ് തൈല "സുവിശേഷത്തിലെ യേശുവിനെ തേടി"എന്ന വിഷയത്തെ ആസ്പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്. തൊടുപുഴ താലൂക്കില്‍ കുണിഞ്ഞി എന്ന സ്ഥലത്ത് ജനിച്ച ശ്രീ തൈല ഈശോസഭക്കാരുടെ പൂനയിലുള്ള വിദ്യാ ജ്യോതി സെമിനാരിയില്‍നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലര്‍ ഡിഗ്രികളും തിരുവന്തപുരത്തുള്ള ലയോള കോളേജില്‍നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്. അതിനുശേഷം ലയോള കോളേജില്‍ത്തന്നെ ആറുവര്‍ഷം അധ്യാപകനായി ജോലിചെയ്തു. പിന്നീട് അമേരിക്കയിലേയ്ക്ക് കുടിയേറി. ന്യൂയോര്‍ക്ക് സ്‌റ്റേറ്റുവക സൈക്കിയാട്രിക് ഹോസ്പിറ്റലില്‍ സോഷ്യല്‍ വര്‍ക്കാറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2015ന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍നിന്നും റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യേശുവിനെ സംബന്ധിച്ച പഠനങ്ങള്‍ ദൈവശാസ്ത്രജ്ഞരുടെ ഇടയിലും ചരിത്രകാരന്മാരുടെ ഇടയിലും ഇന്നും സജീവമായിത്തന്നെ തുടരുകയാണ്. യേശു തന്‍റെ ശിഷ്യരോട് തിരക്കി താനാരാണെന്ന്. "അവന്‍ ശിഷ്യന്മാരോടു ചോദിച്ചു: 'മനുഷ്യപുത്രന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?" കൂടാതെ യേശു ശിഷ്യരോടായി ചോദിക്കുന്നത്: "എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?ശിമയോന്‍ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍' " (മത്താ. 16: 1316). ചരിത്രത്തിലെ യേശു, വിശ്വാസത്തിലെ ക്രിസ്തു, മനുഷ്യപുത്രന്‍, ദൈവപുത്രന്‍ തുടങ്ങിയ യേശുവിനെ സംബന്ധിച്ച വിഷയങ്ങള്‍ നാം ഇന്ന് എപ്രകാരമാണ് മനസ്സിലാക്കേണ്ടത്? നമ്മുടെ ജീവിതത്തില്‍ യേശുവിനുള്ള പ്രാധാന്യമെന്ത്? സഭയ്ക്കും ലോകത്തിനുമുള്ള പ്രാധാന്യമെന്ത്?  കഴിഞ്ഞ രണ്ട് നൂറ്റാണ്ടില്‍ ഈ വിഷയങ്ങള്‍ നിരൂപണ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. യേശുവിന്‍റെ സാമൂഹ്യകാലഘട്ടം, ചെറുപ്പകാലം, പരസ്യജീവിതം, സഹനം, മരണം, പുനരുത്ഥാനം എല്ലാം ഇന്നും പഠനവിഷയങ്ങള്‍ ആണെങ്കിലും ഓരോ വ്യക്തിയും യേശുവിനെ അന്വഷിച്ചറിയുകയാണ് വേണ്ടത്. യേശുവിന്‍റെ ദൗത്യത്തെ മനസ്സിലാക്കുന്നതിനും യേശുവുമായി കൂടുതല്‍ അടുക്കുന്നതിനുംസുവിശേഷത്തെ പണ്ഡിതോചിതമായി പഠിച്ചിട്ടുള്ളശ്രീ തൈലയുടെ വിഷയാവതരണം തീര്‍ച്ചയായും സഹായകമാകും.

നിങ്ങള്‍ ഏവരേയും ആ ടെലികോണ്‍ഫെറന്‍സിലേയ്ക്ക് സ്‌നേഹപൂര്‍വം ക്ഷേണിച്ചുകൊള്ളുന്നു.
ടെലികോണ്‍ഫെറെന്‍സിന്‍റെ വിശദ വിവരങ്ങള്‍:
ജൂണ്‍ 12, 2019 ബുധനാഴ്ച (June 12, 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക