Image

മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ 41 എണ്ണത്തില്‍ ബിജെപി (23) ശിവസേന (18)

Published on 23 May, 2019
മഹാരാഷ്ട്രയില്‍  48 സീറ്റുകളില്‍ 41 എണ്ണത്തില്‍ ബിജെപി (23) ശിവസേന (18)
മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റുകളില്‍ 41 എണ്ണത്തില്‍ ബിജെപി (23) ശിവസേന (18). അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് (1) എന്‍സിപി (4). ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം സ്ഥാനാര്‍ഥിയും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.

ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച  ചന്ദ്രാപുര്‍ ആണ് കോണ്‍ഗ്രസ് നേടിയ ഏക സീറ്റ്.  3000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ നേടിയത്. ബാരാമതി, റായ്ഗഡ്, സത്താറ, ഷിരൂര്‍ എന്നിവയാണ് യുപിഎ സഖ്യം നേടിയ മറ്റ് സീറ്റുകള്‍. ഇതില്‍ റായ്ഗഡും ഷിരൂരും ശിവസേനയില്‍ നിന്നാണ് യുപിഎ തിരിച്ചുപിടിച്ചത്.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളാണ് എന്‍ഡിഎ (ബിജെപി-23, ശിവസേന-18) സഖ്യം നേടിയത്. യുപിഎ 4, സ്വാഭിമാന്‍ പക്ഷ 1 എന്നിങ്ങനെയായിരുന്നു ഫലം.

നാഗ്പുരില്‍ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി സീറ്റ് നിലനിര്‍ത്തി. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ ബിജെപിയുടെ സിറ്റിങ് എംപിയായ പൂനം മഹാജന്‍ വിജയിച്ചു. ബോളിവുഡ താരവും മുന്‍ എംപിയുമായ സുനില്‍ ദത്തിന്റെ മകളായ പ്രിയ ദത്തിനെയാണ് പൂനം മഹാജന്‍ പരാജയപ്പെടുത്തിയത്.

മുംബൈ നോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മിള മണ്ഡോത്കര്‍ പരാജയപ്പെട്ടു. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് നാല് ലക്ഷത്തില്‍പ്പരം വോട്ടിനാണ് ഊര്‍മിള തോറ്റത്.

നന്ദേതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനും ബിജെപി പ്രതാപ് പാട്ടീലും തമ്മിലായിരുന്നു മത്സരം. എന്നാല്‍ 40000 വോട്ടുകള്‍ക്ക് അശോക് ചവാന്‍ പരാജയപ്പെട്ടു. പൂനെയില്‍ ബിജെപിയുടെ ഗിരീഷ് ബാപതും ബരാമതിയില്‍ എന്‍സിപിയുടെ സുപ്രിയ സുലേയും വിജയിച്ചു.

ഒവൈസിയുടെ നേതൃത്വത്തിലുള്ള മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് എതിരാളികള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക