Image

എന്‍ഡിഎ 352 സീറ്റുകളില്‍; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

Published on 23 May, 2019
എന്‍ഡിഎ 352 സീറ്റുകളില്‍; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു
ദേശീയ രംഗത്ത്  ബി.ജെ.പി നേത്രുത്വം നല്കുന്ന എന്‍ഡിഎ 352 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 2014 തെരഞ്ഞെടുപ്പില്‍ 336 സീറ്റാണ് എന്‍ഡിഎയ്ക്കു ലഭിച്ചത്. 

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. യുപിഎ 90 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റ് മാത്രമാണ് കഴിഞ്ഞ തവണ ലഭിച്ചത്. 

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തിസ്ഗഡ്, ബിഹാര്‍, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ എന്‍ഡിഎ തൂത്തുവാരി. ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ എന്‍ഡിഎ മികച്ച പ്രകടനം നടത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു.

തെലങ്കാന ടിആര്‍എസും ആന്ധ്രാപ്രദേശ് വൈഎസ്ആര്‍ കോണ്‍ഗ്രസും തൂത്തുവാരി. ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിജയം നേടി. പ്രതിപക്ഷ നേതൃസ്ഥാനം ഇക്കുറിയും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പില്ല. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ 54 സീറ്റാണ് ആവശ്യമുള്ളത്. നിലവില്‍ 51 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 

നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും വിജയം നേടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്‌പോള്‍, അമേഠിയില്‍ തോറ്റു 
PartyLead+WonChange
BJP
302+20
INC
50+6
TMC
23-11
YSRCP
22+13
DMK
22+22
SS
180
JDU
15+13

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക