Image

ഏഴു സീറ്റിലും ജയിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ അരവിന്ദ് കേജരിവാളിനും ആംആദ്മി പാര്‍ട്ടിക്കും വലിയ തിരിച്ചടി

Published on 23 May, 2019
ഏഴു സീറ്റിലും ജയിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ അരവിന്ദ് കേജരിവാളിനും ആംആദ്മി പാര്‍ട്ടിക്കും വലിയ തിരിച്ചടി

ഡെല്‍ഹിയില്‍ ഏഴു സീറ്റിലും ജയിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ അരവിന്ദ് കേജരിവാളിനും ആംആദ്മി പാര്‍ട്ടിക്കും വലിയ തിരിച്ചടി. ആപ്പ് ഭരിക്കുന്ന ഡെല്‍ഹിയില്‍ പോലും അവര്‍ക്ക് പോരാട്ടം കാഴ്ച്ചവയ്ക്കാനായില്ല. ഏഴിടത്തും അവര്‍ മൂന്നാംസ്ഥാനത്താണ് ഇപ്പോഴും. ഈ ഏഴു മണ്ഡലങ്ങളിലും ബിജെപി വലിയ ലീഡിലാണ്.

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ വലിയ ഭൂരിപക്ഷത്തിനടുത്താണ്. എതിരാളികള്‍ക്ക് തൊടാന്‍ പോലുമാകാത്ത രീതിയിലാണ് ഗംഭീര്‍ മുന്നേറുന്നത്. ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ ലീഡ് ചെയ്യുന്ന ഒരേയൊരു മണ്ഡലം പഞ്ചാബിലാണ്. ബാക്കിയുള്ള എല്ലായിടത്തും അവര്‍ വളരെ പിന്നിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നില്‌ക്കേ അരവിന്ദ് കേജരിവാളിനും അഗ്നിപരീക്ഷയാണ് ഫലങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക