Image

പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കുമെന്ന് സിപിഎം കരുതി; അന്‍വറിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍

Published on 23 May, 2019
പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കുമെന്ന് സിപിഎം കരുതി; അന്‍വറിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്നും അത് ജനങ്ങള്‍ മറുപടി നല്‍കിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് കേരളത്തിൽ ഉണ്ടായതെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ  കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ 504068 വോട്ടുകളാണ് ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചിരിക്കുന്നത്. അന്‍വറാകട്ടെ ഇതുവരെ നേടിയത് 318537 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥി രമ്യ 108578 വോട്ടുകള്‍ നേടി. പൊന്നാനിയില്‍ 185531 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ മുന്നേറുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക