Image

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡ്‌ ഒന്നര ലക്ഷം കവിഞ്ഞു

Published on 23 May, 2019
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡ്‌ ഒന്നര ലക്ഷം കവിഞ്ഞു


ഇടുക്കിയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ലീഡ്‌ ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‌ തക്ക മറുപടിയെന്ന പോലെയാണ്‌ ഡീന്‍ കുര്യാക്കോസിന്റെ അത്ഭുതകരമായ കുതിപ്പ്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ജോയിസ്‌ ജോര്‍ജിനെ ബഹുദൂരം പിന്നിലാക്കിയാണ്‌ ഡീന്‍ മുന്നേറുന്നത്‌.

ഡീനിന്‌ ഇപ്പോള്‍ 1,63,431 വോട്ടുകളുടെ ലീഡാണുള്ളത്‌. ഇതുവരെ 4,72,660 വോട്ടുകളാണ്‌ ഡീന്‍ നേടിയിരിക്കുന്നത്‌. രണ്ടാമതുള്ള ജോയിസ്‌ ജോര്‍ജിന്‌ ലഭിച്ചിരിക്കുന്നത്‌ 3,09,229 വോട്ടാണ്‌. മൂന്നാമതുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്‌ണന്‍ 74,761 വോട്ടു മാത്രം നേടി ഏറെ പിന്നിലാണ്‌.

കസ്‌തൂരി രംഗന്‍ ഗാഡ്‌കില്‍ റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചാവിഷയമായ കഴിഞ്ഞ തവണ ഇടത്‌ പിന്തുണയോടെ മത്സരിച്ച ജോയ്‌സ്‌ ജോര്‍ജ്ജ്‌ വിജയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക