Image

ഫോമാ നേതാക്കള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സന്ദര്‍ശിച്ചു

അനില്‍ പെണ്ണുക്കര Published on 22 May, 2019
ഫോമാ നേതാക്കള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സന്ദര്‍ശിച്ചു
തിരുവനന്തപുരം: ജൂണ്‍ രണ്ടിന് നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷന് മുന്നോടിയായി കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനേയും, പ്രതിപക്ഷ നേതാവ് ശ്രീ: രമേശ് ചെന്നിത്തലയേയും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

ഫോമാ നവകേരളത്തിന് നല്‍കുന്ന വില്ലേജ് പ്രോജക്ടിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുവരേയും സംഘം വിശദീകരിച്ചു.ജൂണ്‍ രണ്ടിന് തിരുവല്ല കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്റെറില്‍ വച്ച് നടക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ ഫോമാ നവകേരള പ്രോജക്ട് ആയ "ഫോമ വില്ലേജ് പ്രോജക്ട് കേരളത്തിന് സമര്‍പ്പിക്കുന്നത് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത് പ്രതിപക്ഷ നേതാവ് ശ്രീ: രമേശ് ചെന്നിത്തലയുമാണ്. രാഷ്ട്രീയ സാമൂഹിക ,രാഷ്ട്രീയ ,സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിക്കുവാനെത്തും.

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ ഉടനടി കേരളത്തിന് സഹായവുമായി എത്തിയ പ്രവാസി സംഘടനയായിരുന്നു ഫോമാ.പ്രസിഡന്റ് ഫിലിപ്പ് ചമത്തിലിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ്. വിന്‍സന്റ്  ബോസ് മാത്യു, ജോ. സെക്രട്ടറി സജു ജോസഫ്, ജോ: ട്രഷറാര്‍ ജെയ്ന്‍ കണ്ണച്ചാന്‍ പറമ്പില്‍, സജി ഏബ്രഹാം, ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രാഥമിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തുടര്‍ന്ന് കേരളത്തിന് ശാശ്വതമായ ഒരു കരുതല്‍ എന്ന നിലയിലാണ് ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമിടുന്നത്.

അനിയന്‍ ജോര്‍ജ് ചെയര്‍മാനായും ജോസഫ് ഔസോ കോ ഓര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് പ്രോജക്ടിന് തുടക്കമാവുകയായിരുന്നു. മലപ്പുറം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് വില്ലേജ് നടപ്പിലാക്കുന്നത് .തിരുവല്ലയില്‍ പൂര്‍ത്തിയാകുന്ന വില്ലേജ് പ്രൊജക്ടില്‍ നാല്‍പ്പതിലധികം വീടുകള്‍ ആണ് നവകേരളത്തിന്റെ ഭാഗമായി നിര്‍മ്മിച്ച് നല്‍കുന്നത് .ഉണ്ണികൃഷ്ണന്‍ ഫ്‌ളോറിഡയുടെ നേതൃത്വത്തിലാണ് ഫോമാ വില്ലേജ് പ്രോജക്ട് പൂര്‍ത്തിയാകുന്നത് .

ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായും നടന്ന കൂടിക്കാഴ്ചയില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ .ജോ .സെക്രട്ടറി സജു ജോസഫ്,ജോ.ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം ,പോള്‍ കെ ജോണ്‍ (റോഷന്‍),ജേക്കബ് തോമസ് ,തോമസ് ടി ഉമ്മന്‍ ,അനില്‍ ഉഴത്തില്‍ എന്നിവര്‍ പങ്കെടുത്തു .

ഫോമാ  കേരള കണ്‍വന്‍ഷനെ  ഒരു ജനകീയ കണ്‍വന്‍ഷനാക്കി മാറ്റുന്നതിനാണ് സംഘാടകരുടെ ശ്രമം .അതിനായി ഫോമയുടെ എല്ലാ നേതാക്കളും അഹോരാത്രം പ്രവര്‍ത്തിക്കുന്നു .മധ്യ തിരുവിതാം കൂറിലെ പ്രശസ്തമായ ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമയുടെ കേരളാ കണ്‍വന്‍ഷനിലേക്ക് തിരുവല്ലയിലയെയും ,കടപ്രയിലെയും നിവാസികളെയും ഫോമയുടെ അഭ്യുദയ കാംഷികളെയും ജൂണ്‍  രണ്ടിന് നടക്കുന്ന വില്ലേജ് പ്രോജക്ട് ഉത്ഘാടന സമ്മേളനത്തിലേക്കും തുടര്‍ന്നുള്ള പരിപാടികളിലേക്കും ക്ഷണിക്കുന്നതെയായി   പ്രസിഡന്റ്  ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറന്പില്‍ എന്നിവര്‍ അറിയിച്ചു.

ഫോമാ നേതാക്കള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക