Image

പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യമെണ്ണില്ല

കല Published on 22 May, 2019
പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യമെണ്ണില്ല

വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് നിരാശയായി ഇലക്ഷന്‍ കമ്മീഷന്‍റെ തീരുമാനം. വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ആദ്യം വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. അതിനു ശേഷമേ ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് പോളിംങ് സ്റ്റേഷനുകളില്‍ നിന്നുള്ള രസീതുകള്‍ എണ്ണുകയുള്ളു എന്ന് കമ്മീഷന്‍ തീരുമാനിച്ചു. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ ആദ്യം എണ്ണിയില്ലെങ്കില്‍ ഫലം പുറത്തുവരാന്‍ വൈകുമെന്ന് കമ്മീഷന്‍ അറിയിച്ചു. 
ചൊവാഴ്ചയാണ് വിവിപാറ്റ് മെഷീനുകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷം കണ്ടത്. വിവിപാറ്റ് ഒത്തു നോക്കുമ്പോള്‍ ഒരു പൊരുത്തക്കേടെങ്കിലും കണ്ടാല്‍ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ രസീതുകളും ഒത്തു നോക്കണമെന്നായിരുന്നു കമ്മീഷനോട് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക