Image

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് സാന്‍ ഹോസയില്‍ നടത്തപ്പെടുന്നു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 21 May, 2019
ക്‌നാനായ റീജിയണ്‍  പ്രീ  മാര്യേജ് കോഴ്‌സ് സാന്‍ ഹോസയില്‍ നടത്തപ്പെടുന്നു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ മാസം 28, 29, 30 തീയതികളില്‍ കാലിഫോര്‍ണിയയിലെ സാന്‍ ഹോസയിലുള്ള സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെടുന്നു.

വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്‍ഭരായ വ്യക്തികള്‍ ഈ ത്ര്വിദിന കോഴ്‌സിനു നേതുത്വം നല്‍കുന്നു. അമേരിക്കയിലും, ഇന്ത്യയിലും വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഓര്‍മ്മിപ്പിക്കുന്നു. കുടുംബബന്ധങ്ങള്‍ക്ക് ഏറെ മൂല്യശോഷണം നേരിടുന്ന ഈ അവസരത്തില്‍, യുവജനങ്ങള്‍ വിവാഹത്തിനു മുന്‍പായി ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് തികച്ചും ഉചിതമാണെന്ന് ഫൊറോനാ വികാരി ഫാ. സജി പിണര്‍ക്കയില്‍ അഭിപ്രായപ്പെട്ടു.

പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫാ. സജി പിണര്‍ക്കയില്‍ 2246596586പ, ശ്രീ. റ്റോണി പുല്ലാപ്പള്ളി 630  205  5078പ എന്നീവരെ ബന്ധപ്പെട്ട് പേരുകള്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്‌നാനായ റീജിയണിന്റെ അടുത്ത പ്രീമാര്യേജ് കോഴ്‌സ് ഒക്ടോബര്‍ 18 മുതല്‍ 20  വരെ ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക