Image

തോമസ് ഐസക്കിനെതിരെ ശ്രീധരന്‍ പിള്ള മാനനഷ്ടക്കേസ് കൊടുത്തു: ആവശ്യം 10 കോടിരൂപയും മാപ്പും

Published on 21 May, 2019
തോമസ് ഐസക്കിനെതിരെ ശ്രീധരന്‍ പിള്ള മാനനഷ്ടക്കേസ് കൊടുത്തു: ആവശ്യം 10 കോടിരൂപയും മാപ്പും

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നിയമനടപടിക്ക് നോട്ടീസ് അയച്ചു. 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് ശ്രീധരന്‍ പിള്ളയുടെ വക്കീല്‍ നോട്ടീസ്. ശ്രീധരന്‍ പിള്ളയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനം അട്ടിമറിക്കുന്നതെന്നു കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക ശബരിമലയില്‍ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിനു നല്‍കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

തനിക്കെകിരെ വ്യതിഹത്യ നടത്തിയ വിവിധ വ്യതികള്‍ക്കെതിരെ 11 മാനനഷ്ട കേസുകള്‍ നല്‍കുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശനത്തിനെതിരെ നിയമ നടപടിക്കില്ലെന്നും അതില്‍ വ്യക്തിപരമായ ആക്ഷേപം ഇല്ലെന്നും  ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക