Image

ഉത്തരക്കടലാസുകള്‍ ചിതലരിച്ചു; ഒന്നരവര്‍ഷം മുന്‍പ് നടത്തിയ പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്.സി

Published on 21 May, 2019
ഉത്തരക്കടലാസുകള്‍ ചിതലരിച്ചു; ഒന്നരവര്‍ഷം മുന്‍പ് നടത്തിയ പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് പരീക്ഷ. 

പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ഒന്നര വര്‍ഷം മുന്‍പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍  ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക