Image

ജെയിംസ് ഏബ്രഹാമിന് ഓര്‍ഡിനേഷന്‍ ലഭിച്ചു

സജി തട്ടയില്‍, ന്യൂയോര്‍ക്ക് Published on 21 May, 2019
ജെയിംസ് ഏബ്രഹാമിന് ഓര്‍ഡിനേഷന്‍ ലഭിച്ചു
ന്യൂയോര്‍ക്ക്: പി.സി.എന്‍.എ.കെ മുന്‍ നാഷണല്‍ സെക്രട്ടറിയും എബനേസര്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് സെക്രട്ടറിയും സുവിശേക്ഷകനുമായ ജെയിംസ് ഏബ്രഹാമിന് പാസ്റ്ററായി ഓര്‍ഡിനേഷന്‍ ലഭിച്ചു.

മെയ് 12-ാം തീയതി ഞായറാഴ്ച ന്യൂയോര്‍ക്കിലെ എബനേസര്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ നടന്ന ആരാധനയില്‍ സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ കുര്യന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച് ഓഫ് ഗോഡ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓവര്‍സിയര്‍ ബിഷപ്പ് സ്റ്റീവ് സ്മിത് ഓര്‍ഡിനേഷന്‍ നല്കി. ഐ.പി.സി. നോര്‍തേണ്‍ റീജിയന്‍ പ്രസിഡന്റെ പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ മുഖ്യസമ്പേശം നല്കി. പാസ്റ്ററുന്മാരായ റെജി ചെറിയാന്‍, തോമസ് കിടങ്ങാലി, ജോണ്‍ ഫിലിപ്പ്, എം.ഒ. മാത്യു എന്നിവരും ആത്മായപ്രതിനിധികളും ശുശ്രൂഷയില്‍ സമ്മന്ധിച്ചു.

തിêവനന്തപുരം തേവര്‍കുഴി കുടുബാഗമായ പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം 2003 മുതല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമായി വിവിധ ചുമതലകള്‍ വഹിച്ചു വരുന്നു. വടക്കേ ഇന്‍ഡ്യയില്‍ മിഷന്‍ ഫീല്‍ഡ് തിരഞ്ഞെടുത്ത് പ്രവര്‍ത്തനം നടത്തിവരുന്നതിനോടൊപ്പം വിവിധ സുവിശേക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു.

ന്യൂയോര്‍ക്കിലെ ജെയിംസണ്‍ തീയോളജിക്കല്‍ സ്കൂളില്‍ നിന്ന് ബിരുദാനന്തര ബിêധത്തിനു ശേക്ഷം പ്രസ്തുത സ്കൂളിന്റെ ന്യൂയോര്‍ക്ക് കോര്‍ഡിനേറ്ററായും പെന്തക്കോസ്ത്് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ (PCI) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെയും ഗുഡ് ന്യൂസ് (Good News) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെയും ജോയിന്റ് സെക്രട്ടറിയായും സേവനം അëഷ്ഠിക്കുന്നു. ഭാര്യ വല്‍സ ഏബ്രഹാം, മക്കള്‍ ജോയല്‍ ഏബ്രഹാം, വിന്‍സി ഏബ്രഹാം ഭര്‍ത്താവ് ജോയല്‍ മാത്യു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക