Image

രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും പ്രവചനം ഫലിച്ചില്ലെങ്കില്‍ ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും ജ്യോത്സ്യന്‍ സജീവന്‍ സ്വാമി

Published on 21 May, 2019
രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും പ്രവചനം ഫലിച്ചില്ലെങ്കില്‍  ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും ജ്യോത്സ്യന്‍  സജീവന്‍ സ്വാമി
 തിരുവനന്തപുരം: എക്‌സിറ്റ്‌ പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയുടെ തേരോട്ടമാണ്‌ പ്രവചിച്ചത്‌. 280 മുതല്‍ 300 വരെ സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കുമെന്നാണ്‌ പ്രവചനം. എന്നാല്‍ ഇത്തവണ എന്‍ഡിഎ അധികാരത്തില്‍ വരില്ലെന്നും രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച്‌ ജ്യോത്സ്യന്‍ സജീവ സ്വാമി.

സിപിഎം അനുഭാവിയായ സ്വാമി തിരുവനന്തപുരത്ത്‌ പത്രസമ്മേളനം നടത്തിയാണ്‌ പ്രവചനം നടത്തിയത്‌.എന്‍ഡിഎ അല്ല ഇത്തവണ യുപിഎ ആകും അധികാരത്തില്‍ വരിക. കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സ്വാമി പറഞ്ഞു.

സഖ്യകക്ഷികളുമായി പ്രധാനമന്ത്രി പദം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്‌ത്‌ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും സ്വാമി അവകാശപ്പെട്ടു.  മുന്‍പ്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്‌ താന്‍ പ്രവചിച്ചിരുന്നു. അന്ന്‌ അത്‌ ഫലിച്ചിരുന്നുവെന്നും സ്വാമി അവകാശപ്പെട്ടു.

അതേസമയം തന്‍റെ പ്രവചനം പലിച്ചില്ലെങ്കില്‍ മെയ്‌ 31 ന്‌ മുന്‍പ്‌ ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും സജീവന്‍ സ്വാമി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ്‌ എക്‌സിറ്റ്‌ പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക