Image

തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ സ്റ്റാലിനില്ല

Published on 21 May, 2019
തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ സ്റ്റാലിനില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനില്ല. പകരം ഡിഎംകെ പ്രതിനിധിയെ അയക്കും. 23 ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

ഓരോ നിയോജക മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ്‌ പരിശോധിക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. എന്നാൽ സുതാര്യത ഉറപ്പ് വരുത്താൻ ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ വിവി പാറ്റുകളും പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ചന്ദ്രബാബു നായിഡു, ശരത്ത് പവാർ, സീതാറാം യെച്ചൂരി, അഹമ്മദ് പട്ടേൽ, ഡി രാജ എസ് പി, ബി എസ് പി പ്രതിനിധികൾ തുടങ്ങി 21 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. ഉച്ചക്ക് 1 30 നു യോഗം ചേരാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിനു ശേഷം നേതാക്കൾ ഇലക്ഷൻ കമ്മീഷനെ കാണും

തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കൾ അടിയന്തിര യോഗം കൂടിയിരുന്നു. എൻ ഡി എ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിന്റെ പിന്നാലെയാണ് അടിയന്തിര യോഗം. വോട്ടിങ് മെഷിനിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണം ഇതിനിടെ ശക്തമാകുന്നുണ്ട്. മിക്ക പ്രതിപക്ഷ കക്ഷികളും ഈ ആരോപണം ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവി പാറ്റ് പരിശോധനയെ സംബന്ധിച്ച് കൂടി ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക