Image

ഉണ്ണി മുകുന്ദനും മഹാലക്ഷ്മിയുമൊന്നിക്കുന്ന ഏഴാം സൂര്യന്‍

Published on 25 April, 2012
ഉണ്ണി മുകുന്ദനും മഹാലക്ഷ്മിയുമൊന്നിക്കുന്ന ഏഴാം സൂര്യന്‍
സീരിയിലുകളിലൂടെ പ്രശസ്തനായ സംവിധായകന്‍ ജ്ഞാനശീലന്‍ ഒരുക്കുന്ന ആദ്യ സിനിമയാണ് ഏഴാം സൂര്യന്‍. കൈവല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രമേശ്‌ചോലയില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഏപ്രില്‍ 27ന് പ്രദര്‍ശനത്തിനെത്തും.

ജ്യോതിഷത്തിലും ബുദ്ധിശക്തിയിലും പ്രവചനങ്ങളിലും ഏറെ പ്രശസ്തനായ വാഴക്കോട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകന്‍ ചിത്രഭാനു. അച്ഛന്റെ സിദ്ധികള്‍ക്കും സ്വഭാവത്തിനും നേരേ എതിര്‍ സ്വഭാവക്കാരന്‍. ഈ യുവാവിന്റെ ജീവിതത്തിലൂടെയാണ് ഏഴാംസൂര്യന്‍ എന്ന ചിത്രം നീങ്ങുന്നത്.

മിനിസ്‌ക്രീനിലെ ഹിറ്റ് പരമ്പരകളിലൂടെ ശ്രദ്ധയനായ ജ്ഞാനശീലന്റെ ഈ ആദ്യ സിനിമയും ശക്തമായ കഥയുടെ മികവില്‍ ശ്രദ്ധനേടുമെന്ന് കരുതുന്നു.

യുവനായകനായ ഉണ്ണിമുകുന്ദനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ചിത്രഭാനുവിനെ അവതരിപ്പിക്കുന്നത്. ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലൂടെ എത്തിയ മഹാലക്ഷ്മിയാണ് നായിക. സായികുമാര്‍, സുരാജ്‌വെഞ്ഞാറമ്മൂട്, സലിംകുമാര്‍, കല്‍പന, സുലക്ഷണ തുടങ്ങിയവരും അഭിനയിക്കുന്നു. കഥ സംവിധായകന്റേതു തന്നെയാണ്. തിരക്കഥ, സംഭാഷണം-വിജയകുമാര്‍.

ആശാരമേശിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍സിതാരയും എം.ജയചന്ദ്രനും ഈണം പകരുന്നു. അശോക് ദേവരാജനാണ് ഛായാഗ്രഹണം. 

ഉണ്ണി മുകുന്ദനും മഹാലക്ഷ്മിയുമൊന്നിക്കുന്ന ഏഴാം സൂര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക