Image

അമേത്തിയില്‍ രാഹുല്‍ തോല്‍ക്കുമോ? എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങള്‍ക്ക്‌ പിന്നാലെ കോണ്‍ഗ്രസ്‌ ക്യാമ്‌ബില്‍ ആശങ്ക

Published on 21 May, 2019
അമേത്തിയില്‍ രാഹുല്‍  തോല്‍ക്കുമോ? എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങള്‍ക്ക്‌ പിന്നാലെ കോണ്‍ഗ്രസ്‌ ക്യാമ്‌ബില്‍ ആശങ്ക


ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി യു.പിയിലെ അമേതിയില്‍ വീഴുമോ? ചില എക്‌സിറ്ര്‌ പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌ അമേതിയില്‍ രാഹുലിന്റെ സ്ഥാനം സുരക്ഷിതമല്ലെന്നാണ്‌.

അതേസമയം രാഹുലിന്റെ രണ്ടാമത്തെ സീറ്റായ കേരളത്തിലെ വയനാട്ടില്‍ രാഹുലിന്റെ വിജയം പ്രവചിക്കുന്നുണ്ട്‌. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ്‌ അമേതിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഇന്ത്യാ ടുഡേ - ആക്‌സിസ്‌ നടത്തിയ എക്‌സിറ്ര്‌ പോളിലാണ്‌ അമേതിയില്‍ കടുത്ത പോരാട്ടമാണെന്നാണ്‌ വ്യക്തമാക്കുന്നത്‌.

ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള വ്യത്യാസം ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ മൂന്നു ശതമാനത്തില്‍ താഴെയാണെങ്കില്‍ അവിടെ പ്രവചനാതീത മത്സരമെന്നാണ്‌ കാണിക്കുക. അതായത്‌ രാഹുല്‍ ജയിച്ചാല്‍ 3000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടാവൂ. തോല്‍ക്കാനും സാദ്ധ്യതയുണ്ട്‌ എന്നാണ്‌ എക്‌സിറ്റ്‌ പോള്‍ പ്രവചനം.

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പ്രചാരണം ശക്തമാക്കിയതിനെ തുടര്‍ന്ന്‌ സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടിലേക്ക്‌ രാഹുല്‍ വന്നതെന്നായിരുന്നു എതിരാളികളുടെ പ്രചരിപ്പിച്ചിരുന്നത്‌. 2014ലും സ്‌മൃതി തന്നെയായിരുന്നു രാഹുലിന്റെ പ്രധാന എതിരാളി.

അന്ന്‌ 1.07ലക്ഷം വോട്ടിനാണ്‌ രാഹുല്‍ ജയിച്ചത്‌. 2009ലാകട്ടെ 3.7 ലക്ഷം വോട്ടിനും. അമേതി മണ്ഡലം രൂപീകരിച്ചതു മുതല്‍ ഒരു തവണയൊഴികെ കോണ്‍ഗ്രസാണ്‌ ഇവിടെ ജയിക്കുന്നത്‌. ബി.ജെ.പി അമേതിയില്‍ നിന്ന്‌ ജയിച്ചത്‌ 1998-99ല്‍ മാത്രം.

രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ്‌ നേതാവുമായ സഞ്‌ജയ്‌ സിംഗാണ്‌ അന്ന്‌ ബി.ജെ.പി ടിക്കറ്രില്‍ ജയിച്ചത്‌. രാഹുല്‍ അമേതിയില്‍ കടുത്ത പോരാട്ടം നേരിടുമ്‌ബോള്‍ റായ്‌ബറേലിയില്‍ സോണിയാ ഗാന്ധിക്ക്‌ എളുപ്പം ജയിച്ചുകയറാമെന്നാണ്‌ എക്‌സിറ്റ്‌ പോളുകള്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക