Image

ചരിത്രം തിരുത്താന്‍ അമേരിക്കന്‍ മലയാളികള്‍, തിരുവല്ലയ്ക്ക് അഭിമാനമായി ഫോമാ കണ്‍വന്‍ഷന്‍

അനില്‍ പെണ്ണുക്കര Published on 21 May, 2019
ചരിത്രം തിരുത്താന്‍ അമേരിക്കന്‍ മലയാളികള്‍,  തിരുവല്ലയ്ക്ക് അഭിമാനമായി ഫോമാ കണ്‍വന്‍ഷന്‍
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ അമേരിക്കയിലേക്ക് വലിയ തോതില്‍ ഇന്ത്യാക്കാര്‍ പ്രവാസികളായി എത്തി. നല്ലൊരു വിഭാഗം അമേരിക്കയില്‍  കുടിയേറ്റക്കാരായി പൌരന്മാരുമായി. ഇന്ന് പ്രവാസി ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഐശ്വര്യോന്മുഖമായതും വ്യക്തിത്ത്വമുള്ളതുമായ ഒരു സമൂഹമായി ഇന്ന് അമേരിക്കന്‍ മലയാളികള്‍ മാറിയിരിക്കുന്നു. അതോടെ ഈ സമൂഹത്തെ സേവിക്കുന്നതിനും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കേണ്ടതിനും പൊതുജനപ്രസ്ഥാനങ്ങളും അനിവാര്യമായി. അത്തരമൊരാവശ്യത്തില്‍നിന്നും ഉടലെടുത്ത പ്രസ്ഥാനമാണ്  ഫോമ.ഫോമാ അതിന്റെ ചരിത്ര വഴികളില്‍ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു .പ്രളയത്തില്‍ അകപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീടൊരുക്കി ലോകത്തിനു തന്നെ മാതൃകയാകുകായണ് ഫോമാ .

ജൂണ്‍ രണ്ടിന് ചരിത്രപരമായ ഒരു മുഹുര്‍ത്തത്തിന് ഫോമാ തിരുവല്ലയില്‍ തുടക്കം കുറിക്കുകയാണ്. ഫോമയുടെ ചരിത്രത്തിലെ തന്നെ തിലകക്കുറി ആയി മാറുന്ന ഒരു മഹാ സംഗമം ആയി ഫോമാ കേരളാ കണ്‍വന്‍ഷന്‍ മാറും എന്നതില്‍ രണ്ടഭിപ്രായമില്ല

അമേരിക്കയില്‍ നിന്നും ഏതാണ്ട് നൂറിലധികം കുടുംബങ്ങള്‍ ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പ്രളയക്കെടുതിയില്‍ അകപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സമയ ബന്ധിതമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന തീരുമാനത്തില്‍ നിന്നുമാണ് നാല്‍പ്പതോളം വീടുകള്‍ തിരുവല്ലയ്ക്ക് സമീപം കടപ്രയില്‍ പൂര്‍ത്തിയാകുന്നത്. വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് വച്ചുനല്‍കുക മാത്രമല്ല, ആ കുടുംബങ്ങളെ ഫോമാ കുടുംബത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഇമലയാളിയോട്  പറഞ്ഞു. ഫോമാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ക്കായി നേരത്തെ തന്നെ നാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് അദ്ദേഹം.
തിരുവല്ല കണ്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഒരു കണ്‍വന്‍ഷനാകും തിരുവല്ലയില്‍  നടക്കുക.ഫോമ കുടുംബങ്ങള്‍ ഉള്‍പ്പെടെ  ആയിരത്തിലധികം  കാണികളെയും കണ്‍വന്‍ഷനു പ്രതീക്ഷിക്കുന്നുണ്ട്.

കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , പുതിയതായി സ്ഥാനമേല്‍ക്കുന്ന എംപി മാര്‍ , എം എല്‍ എ മാരായ മാത്യു ടി തോമസ് , രാജു എബ്രഹാം, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ഫോമാ വില്ലേജ് പ്രോജക്ട് ചടങ്ങിന് സാക്ഷിയാകുവാന്‍ എത്തുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു .

ചരിത്രം തിരുത്താന്‍ അമേരിക്കന്‍ മലയാളികള്‍,  തിരുവല്ലയ്ക്ക് അഭിമാനമായി ഫോമാ കണ്‍വന്‍ഷന്‍  ചരിത്രം തിരുത്താന്‍ അമേരിക്കന്‍ മലയാളികള്‍,  തിരുവല്ലയ്ക്ക് അഭിമാനമായി ഫോമാ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക