Image

ഫോമാ വില്ലേജ് പ്രോജക്ട് യുവ തലമുറയ്ക്ക് മാതൃക :ജോസ് എബ്രഹാം

അനില്‍ പെണ്ണുക്കര Published on 20 May, 2019
ഫോമാ വില്ലേജ് പ്രോജക്ട് യുവ തലമുറയ്ക്ക് മാതൃക :ജോസ് എബ്രഹാം
വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക ഫോമാ ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു നവ കേരളത്തിന് സമര്‍പ്പിക്കുന്ന ഫോമാ വിലേജ് പ്രോജക്ട് യുവ തലമുറയ്ക്ക് ഒരു മാതൃക ആയിരിക്കുമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു .ഫോമാ കേരളാ  കണ്‍വന്‍ഷനോടനുബന്ധിച്ചു ഈ മലയാളി നടത്തുന്ന ഫോമാ സ്‌പെഷ്യല്‍ വാര്‍ത്താ പരമ്പരയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മാത്രമല്ല വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ ഫോമാ തുടങ്ങിയ കാലം മുതല്‍   കേരളത്തിലും സജീവമാണ്.കേരളത്തില്‍ അമേരിക്കന്‍ മലയാളികള്‍ നല്‍കിയിട്ടുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്താല്‍ ലോകത്തിനു മുന്നില്‍ ഒരു മാതൃകയായി നിലകൊള്ളുന്ന നിരവധി പ്രോജക്ടുകള്‍ ഉണ്ട് .അതില്‍ ഒന്നായി മാറുകയാണ് ഫോമാ വില്ലേജ് പ്രോജക്ട്. ഇത് യുവ തലമുറയ്ക്ക് ഒരു മാതൃകയാവും.അമേരിക്കന്‍ മൂന്നാം തലമുറ കേരളത്തില്‍ പ്രളയം ഉണ്ടായ സമയത്ത് നടത്തിയ പ്രവര്‍ത്തനം മാത്രം മതി അമേരിക്കന്‍ മലയാളികളുടെ കുഞ്ഞുങ്ങള്‍ എന്നും കേരളത്തിനൊപ്പം ഉണ്ടെന്നു മനസിലാക്കാന്‍ .

കേരളം ഒന്നടങ്കം വിതുമ്പി പോയ നിമിഷങ്ങളില്‍ താങ്ങായും കരുത്തായും പ്രവര്‍ത്തിച്ചതില്‍ മുന്‍പന്തിയില്‍ വിദേശ മലയാളികള്‍ ആയിരുന്നു .സൈബര്‍ ഇടങ്ങളില്‍ ,മറ്റു സംവിധാനങ്ങള്‍ കോഓര്‍ഡിനേറ്റ ചെയ്യുന്നതില്‍ ,കേരളം ഉറക്കമാകുമ്പോള്‍ അവര്‍ക്കായി അമേരിക്കന്‍ മണ്ണില്‍ സഹായങ്ങള്‍ക്കായി ഉണര്‍ന്നു പ്രവര്‍ത്തിച്ച അമേരിക്കന്‍ മലയാളി മനസുകളെ മറക്കാന്‍ പറ്റില്ല .ആ പ്രവര്‍ത്തനങ്ങളുടെ അകെ തുകയാണ് ഫോമാ വില്ലേജ് പ്രോജക്ട് ."

ഫോമാ പ്രസിഡന്റ് ശ്രീ:ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ പ്രളയ സമയത്ത് കേരളത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ,വിവിധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കോഓര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ആണ് പ്രളയത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാം എന്ന ആശയം ഫിലിപ്പ് ചാമത്തില്‍ മുന്നോട്ടു വയ്ക്കുന്നത് . സെക്രട്ടറി ജോസ് എബ്രഹാം ട്രേഷറാര്‍ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിന്‍സന്‍ ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍ ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ കൂടാതെ 50 പേരില്‍  അധികം അടങ്ങുന്ന ഫോമായുടെ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രോജക്ടിന്റെ വിജയത്തിലെത്തിയത്തിന്റെ മുഘ്യ ഘടകം. ഫോമായുടെ വാന്‍ വിജയമായ ആര്‍ സി സി പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ഏകോപിപ്പിച്ചുള്ള പരിചയവും ഇതിനു  മുതല്‍ക്കൂട്ടായി.

 അപ്പര്‍ കുട്ടനാട് ,കോഴഞ്ചേരി, തിരുവല്ല, റാന്നി, എറണാകുളം, ആലുവ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഫോമായുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണ സാധനങ്ങളും തുണികളും മറ്റും എത്തിക്കുവാനും ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി പോകുന്നവര്‍ക്ക്  വീടുകളില്‍ എത്തികഴിഞ്ഞശേഷം ഉപയോഗിക്കേണ്ട സാധനങ്ങള്‍  രണ്ടാംഘട്ട സഹായമായി എത്തിക്കുവാനും സാധിച്ചു .  തുടര്‍ന്നാണ് ഫോമാ വില്ലേജ് എന്ന ആശയത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുന്നത് .

പ്രളയത്തില്‍ ഭൂമിയും പാര്‍പ്പിടവും നഷ്ടപ്പെട്ടവര്‍ക്ക് വീട് പണിതു കൊടുക്കുവാനായി അമേരിക്കന്‍ മലയാളികളുടെ നിര്‍ലോഭമായ സാമ്പത്തിക സഹായവും നോയല്‍ മാത്യു, ജോസ് പുന്നൂസ് എന്നീ അമേരിക്കന്‍  മലയാളികള്‍ തങ്ങളുടെ ഭൂമി ഫോമാ വില്ലേജിനായി നല്‍കുകയുണ്ടായി . ഫോമാ എന്ന സംഘടനയെക്കുറിച്ചു അഭിമാനം തോന്നിയ പല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത് . അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, ഉണ്ണികൃഷ്ണന്‍, ബിജു തോണികടവില്‍, നോയല്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരു  കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുകയും ചെയ്തു .

സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയ്ക്കടുത്ത് കടപ്രയിലും,മലപ്പുറത്തതും ഫോമാ വില്ലേജിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അത് പൂര്‍ണ്ണതയില്‍ എത്തുകയും ചെയ്തു .പത്തനം തിട്ട  ജില്ലാ കളക്ടര്‍ നൂഹ്, കടപ്ര പഞ്ചായത്ത് പ്രസിഡന്‍റ് ഷിബു, വില്ലേജ് ഓഫിസര്‍ ബിജു എന്നിവരുടെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സമരിക്കുകയാണ്  .ഫോമായുടെ ഈ പദ്ധതിക്കൊപ്പം നിര്‍മ്മാണ സഹായമായി   നിന്നതു ആരോഗ്യ സുരക്ഷാ രംഗത്തും പാര്‍പ്പിട നിര്‍മ്മാണ രംഗത്തും വളരെയധികം മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച തണല്‍ എന്ന സംഘടനയാണ്.കടപ്ര, നിലമ്പൂര്‍, വൈപ്പിന്‍ എന്നിവിടങ്ങളിലെ 36 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നമാണ് ജൂണ്‍  രണ്ടിന് സാഫല്യമാകുന്നത് .

ഇവിടം വരെ ഫോമയുടെ പ്രവര്‍ത്തനങ്ങളെ വിജയകരമായി കൊണ്ടെത്തിക്കുന്നതില്‍ അമേരിക്കയിലെയും,കേരളത്തിലെയും മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ് .കൂടാതെ ഈ പദ്ധതിയുമായി സഹകരിക്കുന്ന നിരവധി വ്യക്തികള്‍ ,ഫോമയെ സ്‌നേഹിക്കുന്നവര്‍ ,കുടുംബങ്ങള്‍ വ്യവസായ പ്രമുഖര്‍ വിശിഷ്യാ അമേരിക്കന്‍ മലയാളികള്‍ എല്ലാവര്‍ക്കും ഫോമാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നന്ദി അറിയിക്കുകയാണ് .

ഫോമാ വില്ലേജ് പ്രോജക്ട് യുവ തലമുറയ്ക്ക് മാതൃക :ജോസ് എബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക