Image

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​നെ വീ​ഴ്ത്താ​ന്‍ ബി​ജെ​പി നീക്കം; നി​യ​മ​സ​ഭ വി​ളി​ക്ക​ണ​മെ​ന്ന് കത്ത്

Published on 20 May, 2019
മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​നെ വീ​ഴ്ത്താ​ന്‍ ബി​ജെ​പി നീക്കം; നി​യ​മ​സ​ഭ വി​ളി​ക്ക​ണ​മെ​ന്ന് കത്ത്
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്ക​വു​മാ​യി ബി​ജെ​പി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ന്‍ ര​ണ്ട് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ ച​ടു​ല​നീ​ക്കം.

ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നും വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ന്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ഗോ​പാ​ല്‍ ഭാ​ര്‍​ഗ​വ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. ഇ​ന്ന് വൈ​കു​ന്നേ​രം ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ലി​നെ കാ​ണാ​നും ബി​ജെ​പി സ​മ​യം തേ​ടി​യി​ട്ടു​ണ്ട്. 

ചി​ല കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ പാ​ര്‍​ട്ടി വി​ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ബി​ജെ​പി ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ15 വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത്. എ​സ്പി​യു​ടെ​യും ബി​എ​സ്പി​യു​ടെ​യും സ്വ​ത​ന്ത്ര​രു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത്.

231 അം​ഗ​നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 116 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. 120 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. പ്ര​തി​പ​ക്ഷ​മാ​യ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന് 109 സീ​റ്റു​ക​ളാ​ണു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ന് 113 സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ബി​എ​സ്‍​പി ര​ണ്ട് സീ​റ്റും എ​സ്‍​പി ഒ​രു സീ​റ്റും നാ​ല് സ്വ​ത​ന്ത്ര​രും കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക