Image

പാലാരിവട്ടം മേല്‍പ്പാലം; കണ്‍സള്‍ട്ടന്‍സ് സ്ഥാപന ജീവനക്കാരുടെ മൊഴി ഇന്ന് എടുക്കും

Published on 20 May, 2019
പാലാരിവട്ടം മേല്‍പ്പാലം; കണ്‍സള്‍ട്ടന്‍സ് സ്ഥാപന ജീവനക്കാരുടെ മൊഴി ഇന്ന് എടുക്കും

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇന്ന് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. കിറ്റ്കോ, ആര്‍ ബി ഡി സി കെ മുന്‍ എംഡിമാര്‍, ജനറല്‍ മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, കരാറെടുത്ത് ആര്‍ ഡി എസ് കമ്ബനിയുടമ സുമിത് ഗോയല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

പദ്ധതി നടപ്പാക്കിയ സമയത്തെ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും നാളെയുമായി മൊഴിയെടുപ്പ് പൂര്‍ത്തിയാകുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍ പറഞ്ഞു.

പാലം നിര്‍മ്മാണസാമഗ്രികളുടെ സാമ്ബിളുകളുടെ പരിശോധന ഫലം ലാബില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കൈമാറുമെന്ന് അറിയിച്ചെങ്കിലും നല്‍കിയിട്ടില്ല. ലാബ് അധികൃതര്‍ പരിശോധനകള്‍ക്കായി രണ്ട് ദിവസം കൂടി സാവകാശം ചോദിച്ചതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക