Image

എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന്‌ വിശ്വസിക്കുന്നതായി ശശി തരൂര്‍

Published on 20 May, 2019
 എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍  തെറ്റാണെന്ന്‌  വിശ്വസിക്കുന്നതായി  ശശി തരൂര്‍

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ച എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്ത്‌ വന്നതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍. ഇന്ന്‌ വിവിധ ഏജന്‍സികളും മാധ്യമസ്ഥാപനങ്ങളും പുറത്തുവിട്ട എക്‌സിറ്റ്‌ പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു.

കഴിഞ്ഞ ആഴ്‌ച ഓസ്‌ട്രേലിയയില്‍ 56 എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന്‌ തെളിഞ്ഞു. ഇന്ത്യയില്‍ ആര്‍ക്കാണ്‌ വോട്ട്‌ ചെയ്‌തതെന്ന്‌ വോട്ടര്‍മാര്‍ വെളിപ്പെടുത്താറില്ല. ആര്‍ക്കാണ്‌ വോട്ട്‌ ചെയ്‌തതെന്ന്‌ ചോദിക്കുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ പ്രതിനിധികളോ ആയിരിക്കാമെന്ന്‌ ഭയപ്പെടുന്നവരാണവരെന്നും 23ാം തീയ്യതി യഥാര്‍ത്ഥ റിസള്‍ട്ട്‌ വരാനായി കാത്തിരിക്കുന്നു,'' അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക