Image

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം ; പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍

Published on 20 May, 2019
ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം ; പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍


കോട്ടയം : കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു.പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍. ജോസഫ്‌ വിഭാഗം വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ മാണി വിഭാഗം.

പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന്‌ പിജെ ജോസഫ്‌ അല്‍പ്പം മുമ്‌ബ്‌ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന്‌ പിജെ ജോസഫ്‌. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്‌ സമവായത്തിലൂടെയാണ്‌. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുന്‍ മന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായിരുന്ന കെഎം മാണിയുടെ മകന്‍ ജോസ്‌ കെ മാണി വര്‍ക്കിങ്‌ ചെയര്‍മാന്‍ എന്നതാണ്‌ ഫോര്‍മുല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ മരിച്ചാല്‍ നേതൃസ്ഥാനം ഡെ.ലീഡര്‍ക്ക്‌.

സിഎഫ്‌ തോമസ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്ന്‌ പിജെ ജോസഫ്‌. സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന്‌ പിജെ ജോസഫ്‌. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്‌ സമവായത്തിലൂടെയാണ്‌


Join WhatsApp News
കേരളത്തിന്‍റെ ശാപം 2019-05-20 06:03:40
കേരള കോണ്ഗ്രസ്  കേരളത്തിന്‍റെ ശാപം ആണ്.; മുസ്ലിം ലീഗ് പോലെ. 
ഇവ രണ്ടും ഇല്ലാതെ ആവണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക