Image

പത്തനംതിട്ടയില്‍ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍

Published on 19 May, 2019
പത്തനംതിട്ടയില്‍ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍
പത്തനംതിട്ടയില്‍ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം. യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്.

ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി എഫിന്റെ വീണാ ജോര്‍ജിന് 29 ശതമാനം വോട്ടുകളേ നേടാന്‍ സാധിക്കുകയുള്ളൂവെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു

തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍
വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം. കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയേക്കും.

കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി എഫിന്റെ സി ദിവാകരന് 26 ശതമാനം വോട്ടുകളെ നേടാന്‍ സാധിക്കൂവെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക