Image

പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ വീഴും; ഇഷ്‌കിനെ കുറിച്ച് കമന്റ്

Published on 19 May, 2019
പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ വീഴും; ഇഷ്‌കിനെ കുറിച്ച് കമന്റ്
പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ വീഴും; ഇഷ്‌കിനെ കുറിച്ച് കമന്റ്, ചിത്രം കൊള്ളേണ്ട ഇടത്ത് കൊള്ളുന്നുണ്ടെന്ന് സംവിധായകന്‍.

'പാതി രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്നു വീഴും എന്നിട്ട് ഫെമിനിസം മറ്റേത് പറഞ്ഞിറങ്ങും'  ഇത് തനിക്ക് കിട്ടിയ അവാര്‍ഡാണ്, കൊള്ളേണ്ട ഇടത്ത് കൊള്ളുനുണ്ട്. തന്റെ ആദ്യ ചിത്രത്തിനു ലഭിച്ച മഹത്തായ പുരസ്‌കാരം പങ്കുവെച്ച് ഇഷ്‌ക് സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്. ഈ തെറിവിളിയാണ് സിനിമയ്ക്ക് കിട്ടിയ വലിയ പുരസ്‌കാരമെന്നും സദാചാരക്കാര്‍ക്ക് പൊള്ളുന്നുണ്ടെന്നും അനുരാജ് വ്യക്തമാക്കുന്നു.

കേരളത്തില്‍ സദാചാരത്തിന്റെ കഥപറയുന്ന ചിത്രമാണ് ഇഷ്‌ക്. ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കപടസദാചാരവുമായി നടക്കുന്ന ഒരു കൂട്ടം ആളുകളെ കര്‍ശനമായി വിമര്‍ശിക്കുകയാണ് ഇഷ്‌ക്. ഇഷ്‌ക് ഒരു പ്രണയ കഥയല്ലെന്ന ടാഗ് ലൈനോട് അങ്ങേയറ്റം കൂറുപുലര്‍ത്തിയിട്ടുണ്ട് സംവിധായകനും  തിരക്കഥാകൃത്തുമെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം. ഈ ടാഗ് ലൈനും കൊള്ളേണ്ടയിടത്ത് കൊണ്ടെന്നു ചിത്രത്തിന്റെ സംവിധായകന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഇഷ്‌കിലെ സച്ചിതാനന്ദന്‍ എന്ന ഷെയിന്റെ കഥാപാത്രം ഭൂരിപക്ഷം കാമുകന്മാരുടേയും പ്രതിനിധിയാണ്. നായികയായ വസു എന്ന കഥാപാത്രത്തില്‍ ആന്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. തുടക്കത്തില്‍ പ്രണയം കണ്ണിലാണെന്ന് പറയാന്‍ പ്രേരിപ്പിച്ച വസുവിന്റെ കഥാപാത്രം ക്ലൈമാക്‌സില്‍ പ്രണയം ഉറച്ച നിലപാടിലാണെന്നു പറഞ്ഞുവെയ്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക