Image

പ്രിവിലേജ്ഡ് ഇഖാമ: ഫീസ് എട്ടു ലക്ഷം

Published on 19 May, 2019
പ്രിവിലേജ്ഡ് ഇഖാമ: ഫീസ് എട്ടു ലക്ഷം


ദമാം: സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസ രേഖയായ പ്രിവിലേജ് ഇഖാമ നല്‍കുന്നതിന് ശൂറാ കൗണ്‍സിലും സൗദി മന്ത്രിസഭയും നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

വ്യവസ്ഥകള്‍ക്കു വിധേയമായി വിദേശികള്‍ക്ക് രണ്ടു തരത്തിലുള്ള പ്രിവിലേജ്ഡ് ഇഖാമ അനുവദിക്കാനാണ് ശൂറാ കൗണ്‍സിലും മന്ത്രിസഭയും അംഗീകാരം നല്‍കിയത്. 
ഇതില്‍ സ്ഥിരം ഇഖാമ ലഭിക്കുന്നതിന് ഏകദേശം ഒന്നരക്കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ എട്ടു ലക്ഷം സൗദി റിയാല്‍ ഫീസാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഓരോ വര്‍ഷവും പുതുക്കാവുന്ന ഇഖാമയ്ക്കു ഏകദേശം പത്തൊന്‍പതു ലക്ഷത്തോളം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ ഒരു ലക്ഷം റിയാല്‍ ചെലവ് വരും.
സൗദിയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ചു സ്ഥിരം ഇഖാമയും താല്‍ക്കാലിക ഇഖാമയും അനുവദിക്കും.
കൂടാതെ വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും പ്രിവിലേജ് ഇഖാമ അനുവദിക്കുമെന്നാണ് കരുതുന്നത്.

പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന വിദേശികള്‍ക്ക് സ്വദേശികള്‍ക്കു ലഭിക്കുന്നതിനു സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് ലഭിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍നിന്നും പ്രിവിലേജ് ഇഖാമ ലഭിക്കുന്നവരെ ഒഴിവാക്കും.
എന്നാല്‍ രാജ്യത്ത് നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം അതേപടി തുടരുകയും ചെയ്യും.

റിപ്പോര്‍ട്ട്:അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക