Image

കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചുവെന്ന് സര്‍വേ; തിരുവനന്തപുരത്ത് കുമ്മനം; കോഴിക്കോടും ആലപ്പുഴയും എല്‍.ഡി.എഫിലേക്ക്

Published on 19 May, 2019
കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചുവെന്ന് സര്‍വേ; തിരുവനന്തപുരത്ത് കുമ്മനം; കോഴിക്കോടും ആലപ്പുഴയും എല്‍.ഡി.എഫിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് സര്‍വേ ഫലം. 20 മണ്ഡലങ്ങളില്‍ 15 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുക്കും. നാലെണ്ണം എല്‍.ഡി.എഫിനൊപ്പമുണ്ടാകുമെന്ന് മാതൃഭൂമി ന്യുസ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. 

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ അക്കൗണ്ട് തുറക്കും. കുമ്മനം 37% വോട്ട് നേടുമ്പോള്‍ ശശി തരൂര്‍ 34% വോട്ടും സി.ദിവാകരന്‍ 27% വോട്ടും നേടും.

പത്തതംതിട്ടയില്‍ കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തും. 

കാസര്‍ഗോഡ്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍-കെ.സുധാകരന്‍,, വടകര-കെ.മുരളിധരന്‍, വയനാട്-രാഹുല്‍ ഗാന്ധി, പൊന്നാനി-ഇ.ടി മുഹമ്മദ് ബഷീര്‍, മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി, ആലത്തുര്‍-രമ്യ ഹരിദാസ്,, ചാലക്കുടി-ബെന്നി ബഹ്നാന്‍, തൃശൂര്‍- പ്രതാപന്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, കോട്ടയം-തോമസ് ചാഴികാടന്‍, പത്തനംതിട്ട-ആന്റോ ആന്റണി, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, കൊല്ലം-എന്‍.കെ പ്രേമചന്ദ്രന്‍, എന്നിവര്‍ യു.ഡി.എഫ് വിജയക്കൊടി പാറിക്കുമ്പോള്‍ പാലക്കാട്-രാജേഷ്, കോഴിക്കോട്-പ്രദീപ്കുമാര്‍, ആലപ്പുഴ-ആരിഫ്, ആറ്റിങ്ങല്‍-എ.സമ്പത്ത് എന്നിവര്‍ എല്‍.ഡി.എഫില്‍ വിജയിക്കും. 

സി.പി.എം നാല് സീറ്റുകളില്‍ വിജയിക്കുമ്പോള്‍ സി.പി.ഐക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. 

ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ കിട്ടിയത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക