ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ആഞ്ഞടിച്ച്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ്
കമ്മീഷന് എതിരെയുള്ള വിമര്‍ശനം രാഹുല്‍ ഗാന്ധി നടത്തിയത്.
ഇലക്ട്റല്‍ ബോണ്ട്
മുതല്‍ വോട്ടിങ് യന്ത്രങ്ങളും തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ അട്ടിമറിയും നമോ ടിവിയും
മോദി ആര്‍മിയും ഇപ്പോഴിതാ കേദാര്‍നാഥിലെ നാടകവും. മോദിയുടെയും സംഘത്തിന്റെറയും
മുന്നില്‍ കീഴടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷനെ എല്ലാ ഇന്ത്യക്കാര്‍ക്കും
മനസ്സിലായിക്കഴിഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് എന്നാല്‍ എല്ലാവര്ക്കും
ഭയവും ബഹുമാനവും ആയിരുന്നു. ഇപ്പോഴത് ഒരിക്കലും പറയാനാകില്ലെന്നും രാഹുല്‍ ഗാന്ധി
ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മോദിക്ക്
എതിരെ നല്കിയ മുഴുവന്‍ പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലിന് ചിറ്റ് നല്കി
തള്ളിയിരുന്നു.
മോദി മത്സരിക്കുന്ന വരാണസിയില്‍ പോളിങ് നടക്കാനിരിക്കെ
കേദാര്‍നാഥില്‍ പോയി ധ്യാനിക്കാന്‍ മോദിക്ക് കമ്മീഷന് അനുമതി നല്‍കുകയും ചെയ്തു.
ഇക്കാര്യത്തില്‍ മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി രേഖപ്പെടുത്തുകയും
ചെയ്തിരുന്നു.
തുടര്‍ച്ചായ മോദി അനുകൂല തീരുമാനങ്ങളില്‍ വ്യാപകമായ
വിമര്‍ശനത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിധേയമായത്. ഇതിനിടയിലാണ്
തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം ലവാസ, പരസ്യമായി ക്ലിന് ചിറ്റുകള്ക്ക് എതിരെ
പ്രതിഷേധം ഉയര്‍ത്തിയത്.
Deutsche Bank's anti-money laundering specialists once recommended that transactions involving entities controlled by President Donald Trump and his son-in-law, Jared Kushner, be reported to a US agency that investigates financial crimes, according to a new report in the New York Times.
Modi s collusion is not with Russia or China. It is with the gods of Hinduism. This collusion with Hindu gods will end up not in impeachment but Collision between Hindu gods and other known gods.