Image

എക്‌സിറ്റ്‌ പോള്‍: കേരളം യുഡിഎഫിനെന്ന്‌ നാല്‌ സര്‍വേകള്‍

Published on 19 May, 2019
എക്‌സിറ്റ്‌ പോള്‍: കേരളം യുഡിഎഫിനെന്ന്‌ നാല്‌ സര്‍വേകള്‍


കേരളത്തില്‍ യുഡിഎഫ്‌ തരംഗമെന്ന്‌ നാല്‌ സര്‍വേകള്‍. ഇന്ത്യാ ടുഡേ, ന്യൂസ്‌ നേഷന്‍, ടൈംസ്‌ നൗ, ന്യൂസ്‌ എക്‌സ്‌ എന്നീ സര്‍വേകളാണ്‌ യുഡിഎഫ്‌ വിജയിക്കുമെന്ന്‌ പ്രവചിച്ചിരിക്കുന്നത്‌.

കേരളത്തില്‍ യുഡിഎഫ്‌ ഭൂരിപക്ഷം ലഭിക്കുമെന്നും ആകെയുള്ള 20 സീറ്റില്‍ 15 മുതല്‍ 16 സീറ്റ്‌ വരെ കേരളത്തില്‍ ഒരു സീറ്റ്‌ എന്‍ഡിഎ നേടുമെന്നും ഇന്ത്യ ടുഡേ എക്‌സിറ്റ്‌ പോള്‍ സര്‍വ്വെ.

കേരളത്തില്‍ എല്‍ഡിഎഫിന്‌ മൂന്ന്‌ മുതല്‍ അഞ്ച്‌ സീറ്റ്‌ ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ സര്‍വേ പറയുന്നു.

കേരളത്തില്‍ യുഡിഎഫെന്ന്‌ ന്യൂസ്‌ നേഷന്‍ എക്‌സിറ്റ്‌ പോളും. 11 മുതല്‍ 15 സീറ്റുകള്‍ വരെ യുഡിഎഫ്‌ നേടുമെന്നാണ്‌ പ്രവചിക്കുന്നത്‌. ഇടതുമുന്നണിക്ക്‌ ഏഴ്‌ സീറ്റുകള്‍ വരെ കിട്ടും. ഒരു സീറ്റില്‍ ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നു.

ന്യൂസ്‌ എക്‌സ്‌ നേതാ സര്‍വെയും കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കുമെന്നാണ്‌ പ്രവചിക്കുന്നത്‌. ഒരു സീറ്റില്‍ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ്‌ ന്യൂസ്‌ എക്‌സ്‌ നേതാ സര്‍വെ ഫലം

കേരളത്തില്‍ യുഡിഎഫിന്‌ 15 സീറ്റെന്ന്‌ ടൈംസ്‌ നൗ. ഇടതുമുന്നണിക്ക്‌ നാലും ബിജെപിക്ക്‌ ഒരു സീറ്റും ലഭിക്കുമെന്നും എക്‌സിറ്റ്‌ പോള്‍ പ്രവചനം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക