Image

മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം: രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം വോട്ട്

Published on 19 May, 2019
മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം: രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം വോട്ട്
തിരുവനന്തപുരം: കോഴിക്കോട് ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം. എ പ്രദീപ് കുമാര്‍ 42 ശതമാനവും യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ 41 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എന്‍ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു 11 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോള്‍ പ്രവചിക്കുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം വോട്ട്. ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ 33 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോള്‍ ഫലം പറയുന്നു.

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. ബി.ജെ.പിയ്ക്ക് 9 ശതമാനം

കണ്ണരിലും കാസര്‍കോടും യു.ഡി.എഫ് വിജയം പ്രഖ്യാപിച്ച് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം. കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. രാജ്‌മോഹന്‍ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക