Image

പിരിച്ചുവിടപ്പെട്ട ഏഷ്യന്‍ നഴ്‌സിന്‌ 63,353 റിയാല്‍ നല്‍കാന്‍ കോടതി വിധി

Published on 25 April, 2012
പിരിച്ചുവിടപ്പെട്ട ഏഷ്യന്‍ നഴ്‌സിന്‌ 63,353 റിയാല്‍ നല്‍കാന്‍ കോടതി വിധി
ദോഹ: ജോലിയില്‍ നിന്ന്‌ പിരിച്ചുവിടപ്പെട്ട നഴ്‌സിന്‌ സ്വകാര്യ സ്ഥാപനം 63,353 റിയാല്‍ നല്‍കാന്‍ കോടതി വിധി. ഏഴായിരം റിയാല്‍ മാസശമ്പളം അടക്കമുള്ള വ്യവസ്ഥകളടങ്ങിയ കരാര്‍ പ്രകാരം സ്വകാര്യ മെഡിക്കല്‍ കോംപ്‌ളക്‌സില്‍ ജോലി ചെയ്‌തിരുന്ന ഏഷ്യന്‍ രാജ്യക്കാരിയായ നഴ്‌സാണ്‌ പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്പാദിച്ചത്‌.

ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. നിയമവിരുദ്ധമായി മരുന്നുകള്‍ രോഗികള്‍ക്ക്‌ വില്‍ക്കുന്നു, പ്രഫഷണല്‍ പെര്‍മിറ്റ്‌ നേടിയില്ല തുടങ്ങിയ കാരണങ്ങള്‍ കാണിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നഴ്‌സിനെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടുകയായിരുന്നു.

ഈ നടപടിക്കെതിരെ പത്ത്‌ ലക്ഷം റിയാല്‍ നഷ്ടപരിഹാരവും ശമ്പള കുടിശ്ശികയും വിമാനടിക്കറ്റും സ്‌പോണ്‍സര്‍ഷിപ്‌ മാറ്റത്തിന്‍െറ ചെലവും ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ നഴ്‌സ്‌ കേസ്‌ നല്‍കിയത്‌.

ശമ്പള കുടിശ്ശികയിനത്തില്‍ 13,353 റിയാലും നഷ്ടപരിഹാരമായി അമ്പതിനായിരം റിയാലും സ്ഥാപനം നഴ്‌സിന്‌ നല്‍കണമെന്ന്‌ കോടതി വിധിച്ചു. മറ്റ്‌ ആവശ്യങ്ങള്‍ കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക