Image

ബലംപ്രയോഗിച്ച്‌ ബിജെപിക്കാര്‍ കയ്യില്‍ മഷിപുരട്ടി'; പരാതിയുമായി ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍

Published on 19 May, 2019
ബലംപ്രയോഗിച്ച്‌ ബിജെപിക്കാര്‍ കയ്യില്‍ മഷിപുരട്ടി'; പരാതിയുമായി ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍


ചണ്ഡൗളി:ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച്‌ കയ്യില്‍ മഷിപുരട്ടിയതായി വോട്ടര്‍മാരുടെ പരാതി. വോട്ടുചെയ്യാന്‍ പോകുന്നതിന്‌ മുന്‍പ്‌ നിര്‍ബന്ധിച്ച്‌ കയ്യില്‍ മഷിപുരട്ടുകയും, ഇനിനിങ്ങള്‍ വോട്ടുചെയ്യുന്നതെങ്ങനെയെന്ന്‌ കാണണമെന്നും അവര്‍ പറഞ്ഞതായും ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം ഗ്രാമവാസികള്‍ പരാതിപ്പെട്ടു.

താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌ രാവിലെയാണ്‌ ആരംഭിച്ചത്‌. 59 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്ക്‌ ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടക്കുന്നതിനിടെയാണ്‌ ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയത്‌.

ശനിയാഴ്‌ച മൂന്ന്‌ ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടിയെന്നാണ്‌ ഗ്രാമവാസികള്‍ ആരോപിക്കുന്നത്‌. 'ഏതു പാര്‍ട്ടിക്കാണ്‌ വോട്ടു ചെയ്യുകയെന്ന്‌ ചോദിച്ചു. നിങ്ങള്‍ക്ക്‌ ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന്‌ അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു'; പരാതിയില്‍ പറയുന്നു.

അതേസമയം അക്രമം സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ ചൗണ്ഡൗളി എസ്‌ഡിഎം ഹാര്‍ഷ്‌ പറഞ്ഞു. ബലം പ്രയോഗിച്ചാണ്‌ അവരുടെ കയ്യില്‍ മഷി പുരട്ടിയതെന്ന്‌ അവര്‍ എഫ്‌.ഐ.ആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബീഹാറിലെ എട്ട്‌, ജാര്‍ഖണ്ഡിലെ മൂന്ന്‌, മധ്യപ്രദേശിലെ ഏഴ്‌, ഉത്തര്‍പ്രദേശിലെ 13, പശ്ചിമബംഗാളിലെ ഒമ്‌ബത്‌, ഹിമാചല്‍ പ്രദേശിലെ നാല്‌ , പഞ്ചാബിലെ 13, ചണ്ഡീഗഢ്‌ മണ്ഡലങ്ങളിലാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക