Image

ഹിന്ദു കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയ ശുഭാരംഭം മെയ് 19-ന്

സുധാ കര്‍ത്താ Published on 18 May, 2019
ഹിന്ദു കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയ ശുഭാരംഭം മെയ് 19-ന്
ഫിലാഡല്‍ഫിയ: ഓഗസ്റ്റ് 30 മുതല്‍ മൂന്നു ദിവസങ്ങളിലായി ന്യൂജഴ്‌സി ചെറി ഹില്ലില്‍ നടക്കുന്ന ഹിന്ദു കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ശുഭാരംഭം മെയ് 19-നു വൈകിട്ട് 4 മണിക്ക് നടക്കുന്നു. ഫിലാഡല്‍ഫിയയ്ക്കു സമീപമുള്ള ഡ്രെക്‌സല്‍ഹില്ലില്‍ 4400 സ്റ്റേറ്റ് റോഡിലുള്ള സെന്റ് ജോണ്‍സ് ചര്‍ച്ചാണ് വേദി.

2001-ലാണ് ആദ്യമായി നോര്‍ത്ത് അമേരിക്കയില്‍ ഹൈന്ദവ സംഗമം ടെക്‌സസില്‍ അരങ്ങേറിയത്. ഹൈന്ദവ ആത്മീയാചാര്യനായിരുന്ന ജഗത് ഗുരു സത്യാനന്ദ സരസ്വതിയില്‍ നിന്നും ഉള്‍ക്കൊണ്ട് ആത്മീയ പ്രചോദനമായിരുന്നു കണ്‍വന്‍ഷന്റെ പ്രധാന ശക്തി. രണ്ടു വര്‍ഷം മുമ്പു ഡിട്രോയിറ്റില്‍ നടന്ന ഹിന്ദു സംഗമം ഇതുവരെ നടന്ന കണ്‍വന്‍ഷന്‍ പരമ്പരകളില്‍ വളരെ മികച്ചതായിരുന്നു.

രേഖാ മേനോന്‍ - പ്രസിഡന്റ്, കൃഷ്ണരാജ് - സെക്രട്ടറി, വിനോദ് കെയാര്‍കെ- ട്രഷറര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ന്യൂജഴ്‌സി കണ്‍വന്‍ഷന്‍ നോര്‍ത്ത് അമേരിക്കന്‍ ഹൈന്ദവ സമൂഹത്തിനു വളരെയേറെ പ്രതീക്ഷ നല്‍കുന്നു. സുധാ കര്‍ത്താ ചെയര്‍മാനായി പതിനഞ്ചംഗ ട്രസ്റ്റിമാരും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഫിലാഡല്‍ഫിയയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഹൈന്ദവ സംഘനടകളുടെ പരിപൂര്‍ണ്ണ സഹകരണത്തിലാണ് ശുഭാരംഭം ഒരുക്കിയിരിക്കുന്നത്. സംഘടനാതലത്തിലും, കലാസാംസ്കാരിക മേഖലയിലും കഴിഞ്ഞകാല കണ്‍വന്‍ഷനുകളില്‍ മാറ്റുകൂട്ടുവാന്‍ ഫിലാഡല്‍ഫിയ ഹൈന്ദവ സമൂഹം എന്നും മുന്നിലുണ്ടായിട്ടുണ്ട്. എസ്.എന്‍.ഡി.പി, ശ്രീനാരായണ അസോസിയേഷന്‍, നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലി, നായര്‍ സൊസൈറ്റി ഓഫ് പെന്‍സില്‍വേനിയ, ചിന്മയാ മിഷന്‍ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന് പിന്തുണ അറിയിച്ചിട്ടുണ്ട്. പെന്‍സില്‍വേനിയ ചിന്മയാ മിഷനിലെ സ്വാമി സിദ്ധാനന്ദ്ജിയാണ് ശുഭാരംഭം ഉദ്ഘാടനം ചെയ്യുന്നത്. ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ (267 575 7333), സുനി നായര്‍ (215 688 2367), സി.കെ. സോമരാജന്‍ (484 297 6463), പ്രസേനന്‍ (215 971 6810), സുരേഷ് നായര്‍ (267 515 8375).



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക