Image

ഫോമാ വില്ലേജ് പ്രോജക്ടിന് കേരളാ സമാജം ഓഫ് ന്യൂജഴ്സിയുടെ വക ഭവനം

(രാജു ശങ്കരത്തില്‍ - ഫോമാ ന്യൂസ് ടീം) Published on 18 May, 2019
ഫോമാ വില്ലേജ് പ്രോജക്ടിന് കേരളാ സമാജം ഓഫ് ന്യൂജഴ്സിയുടെ വക ഭവനം
ന്യൂ ജേഴ്സി: കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ച 'റീ ബില്‍ഡ് കേരള' പദ്ധതിയുടെ ഫണ്ടിലേക്ക് കേരളാ സമാജം ഓഫ് ന്യൂ ജേഴ്സി (കെ എസ് എന്‍ ജെ) എണ്ണായിരം ഡോളറിന്റെ തുകയ്ക്കുള്ള ചെക്ക് സമാജം പ്രസിഡന്റ് സിറിയക്ക് കുര്യന്‍ ഫോമാ നാഷണല്‍ ട്രഷറാര്‍ ഷിനു ജോസഫ്, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവര്‍ക്ക് കൈമാറി.

ന്യൂ ജേഴ്സിയിലെ ഡ്യൂമൗണ്ടില്‍ ഉള്ള ഔര്‍ റെഡീമര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് കൂടിയ യോഗത്തില്‍ കെ എസ് എന്‍ ജെ പ്രസിഡന്റ് സിറിയക് കുര്യന്‍ വന്നുചേര്‍ന്ന എല്ലാ വിശിഷ്ടാഥിതികളെയും സ്വാഗതം ചെയ്തു. ഫോമാ ചെയ്യുന്ന ഇത്തരം മഹത്തായ പ്രവര്‍ത്തനത്തില്‍ സഹായഹസ്തവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ താനുള്‍പ്പെടുന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് സിറിയക് കുര്യന്‍ പ്രസ്താവിച്ചു.

വില്ലേജ് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്ജ് ഫോമയുടെ അതി ബഹുത്തായ ഈ പ്രൊജക്റ്റിന്റെ വിശദ വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രാഹാം കെ എസ് എന്‍ ജെ നല്‍കിയ സംഭാവനയ്ക്കു നന്ദി പറയുകയും ജൂണ്‍ രണ്ടിന് നടത്തപ്പെടുന്ന കേരളാ കണ്‍വെന്‍ഷന് ഏവരെയും ക്ഷണിക്കുകയും ചെയ്തു. ട്രഷറാര്‍ ഷിനു ജോസഫ് വന്നുചേര്‍ന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, കെ എസ് എന്‍ ജെ വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ ചെറുമഠത്തില്‍, സെക്രട്ടറി ജിയോ ജോസഫ്, ട്രഷറാര്‍ നിതീഷ് തോമസ് എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

കേരളാ സമാജം ഓഫ് ന്യൂ ജേഴ്സിയുടെ എല്ലാ അംഗങ്ങള്‍ക്കും, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ഫോമായുടെ നാമത്തില്‍ നന്ദി രേഖപ്പെടുത്തി. 
ഫോമാ വില്ലേജ് പ്രോജക്ടിന് കേരളാ സമാജം ഓഫ് ന്യൂജഴ്സിയുടെ വക ഭവനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക