Image

ഫോര്‍മുല വണ്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അധ്യക്ഷസ്ഥാനത്ത്‌ ഇന്ത്യക്കാരി

ജേക്കബ്‌ മാളിയേക്കല്‍ Published on 25 April, 2012
ഫോര്‍മുല വണ്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അധ്യക്ഷസ്ഥാനത്ത്‌ ഇന്ത്യക്കാരി
സൂറിച്ച്‌: മോട്ടോര്‍ സ്‌പോര്‍ട്ട്‌ സൌബെര്‍ ഫോര്‍മുല ഒന്നിന്റെ അധ്യക്ഷ സ്ഥാനത്ത്‌ ചരിത്രത്തില്‍ ആദ്യമായി ഒരു സ്‌ത്രീ സ്ഥാനം പിടിച്ചു. അതും ഒരു ഇന്ത്യക്കാരി എന്നത്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വളരെ ശ്രദ്ധേയമായ വാര്‍ത്തയായി.

സൗബെര്‍ ഫോര്‍മുല വണ്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ദേശീയ ടീമാണ്‌. ആണുങ്ങളുടെ കുത്തകയായി പാശ്ചാത്യലോകം കരുതിയിരുന്ന മോട്ടോര്‍ സ്‌പോര്‍ട്ട്‌ മേഖലയിലാണ്‌ ഇന്ത്യയില്‍ ജനിച്ച മോനിഷ ഉരുക്കുവനിതയായി എത്തിയത്‌. ഫോര്‍മുല വണ്‍ സൌബെര്‍ ടീമിന്റെ അധ്യക്ഷയായി മോനിഷ കരാറില്‍ ഒപ്പ്‌ വച്ചു.

ലോക റാങ്കിംഗില്‍ ഫെരാരിയുടെ താഴെ സൌബറിനു നാലാം സ്ഥാനമാണുള്ളത്‌. ഇന്ത്യയില്‍ ഡറാഡൂണില്‍ ജനിച്ച മോനിഷ ഡോ. കാല്‍ടെര്‍ ബോണിനെ വിവാഹം ചെയ്‌തു ഓസ്‌ട്രിയന്‍ പൗരത്വം നേടി.

ഇപ്പോള്‍ സൂറിച്ചില്‍ താമസിക്കുന്നു. വിയന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയ മോനിഷ ബിസിനസില്‍ ലണ്‌ടനില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
ഫോര്‍മുല വണ്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അധ്യക്ഷസ്ഥാനത്ത്‌ ഇന്ത്യക്കാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക