Image

12200 അടി മുകളില്‍ ഗുഹയില്‍ ധ്യാന നിമഗ്‌നനായി മോദി, രുദ്ര ഗുഹ സാധാരണ ഗുഹയല്ല

Published on 18 May, 2019
12200 അടി മുകളില്‍  ഗുഹയില്‍ ധ്യാന നിമഗ്‌നനായി മോദി, രുദ്ര ഗുഹ  സാധാരണ ഗുഹയല്ല


കേദാര്‍നാഥ്‌: പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കുകള്‍ മാറ്റി ഏകാന്ത ധ്യാനത്തിനെത്തിനെത്തിയത്‌ വലിയ വാര്‍ത്തയായിരുന്നു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാര്‍നാഥ്‌ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയില്‍പ്പോയി തപസ്സിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഗുഹയ്‌ക്കുള്ളില്‍ സെറ്റ്‌ ചെയ്‌ത കട്ടിലിന്‌ മുകളില്‍ മൂടിപ്പുതച്ചിരുന്ന്‌ ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളും പുറത്ത്‌ വന്നിരുന്നു.

മോദി ധ്യാനത്തിനിരുന്ന ഗുഹയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്‌. കേദാര്‍ നാഥ്‌ ക്ഷേത്രത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ മുകളിലേക്ക്‌ നടന്നാല്‍ മോദി ധ്യാനത്തിനിരുന്ന രുദ്ര ഗുഹയിലെത്തും.

മറ്റ്‌ ഗുഹകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇതിന്‌ ചില പ്രത്യേകതള്‍ കൂടിയുണ്ട്‌. വെട്ടുകല്ലുകള്‍ കൊണ്ടാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്‌പര്യപ്രകാരം 8 ലക്ഷം രൂപ മുടക്കിയാണ്‌ ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്‌.

സമുദ്രനിരപ്പില്‍ നിന്ന്‌ 12200 അടി മുകളിലുള്ള രുദ്ര ഗുഹ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്‌ 2018 നവംബര്‍ മാസത്തിലാണ്‌. അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളതും ഈ ഗുഹയുടെ പ്രത്യേകതളിലൊന്നാണ്‌.

രാവിലെത്തെ ചായ മുതല്‍ ഉച്ചഭക്ഷണം,? വൈകീട്ട്‌ ചായ,? അത്തായം ഇങ്ങിനെയുള്ള എല്ലാ സൗകര്യങ്ങളും ഗുഹയിലുണ്ട്‌. നമ്മുടെ ഇഷ്ടാനുസരണം ഭക്ഷണ ക്രമം മാറ്റുകയും ചെയ്യാവുന്നതാണ്‌. മാത്രമല്ല 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുകയും ചെയ്യും.

3000 രൂപയാണ്‌ ബുക്കിംഗ്‌ ചെയ്യാനുള്ള ചെലവ്‌. ഒരു സമയം ഒരാള്‍ക്ക്‌ മാത്രം ധ്യാനിക്കാനുള്ള അവസരമുണ്ടാകൂ. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും ഉള്ള ഗുഹയില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്വവും വൈദ്യുതിയും ലഭിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക