Image

`നൃത്താഞ്‌ജലി 2012' ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജയ്‌സണ്‍ കിഴക്കയില്‍ Published on 25 April, 2012
`നൃത്താഞ്‌ജലി 2012' ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലണ്ട്‌ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓള്‍ അയര്‍ലണ്ട്‌ ഡാന്‍സ്‌ മത്സരമായ `നൃത്താഞ്‌ജലി 2012`ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ്‌ 15നു മുന്‍പായി പേര്‍ രജിസ്‌ടര്‍ ചെയ്യണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. സിംഗിള്‍ ഐറ്റത്തിനും, ഗ്രൂപ്പ്‌ ഐറ്റത്തിനുമുള്ള പ്രത്യേക രജിസ്‌ട്രേഷന്‍ ഫോമുകള്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ വെബ്‌സൈറ്റായ www.wmcireland.com ല്‍ ലഭ്യമാണ്‌.

ജൂണ്‍ 16 ശനിയാഴ്‌ച ഡബ്ലിന്‍ ബൂമോണ്ടിലെ ആര്‍ട്ടെയില്‍ ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ വച്ച്‌ ഉച്ചക്ക്‌ ഒന്നു മുതലാണ്‌ മത്സരങ്ങള്‍ നടക്കുക. ജൂനിയര്‍, സീനിയര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളായി ക്ലാസിക്കല്‍, സിനിമാറ്റിഅക്‌ ഡാന്‍സുകളില്‍ മത്സരങ്ങള്‍ നടക്കും. കൂടാതെ ഗ്രൂപ്പ്‌ ഡാന്‍സിലും മത്സരം ഉണ്ടാകും. സിംഗിള്‍ മത്സരങ്ങളില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും, ട്രോഫികളും സമ്മാനമായി ലഭിക്കും. ഗ്രൂപ്പ്‌ ഡാന്‍സില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ എവറോളിങ്ങ്‌ ട്രോഫി സമ്മാനമായി ലഭിക്കും.

അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേരി മക്കോര്‍മാക്‌ അദ്ധ്യക്ഷയായ അസീസി ചാരിറ്റബിള്‍ സൊസൈറ്റിയും ഇത്തവണ നൃത്താഞ്‌ജലിയുടെ നടത്തിപ്പിന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലുമായി സഹകരിക്കുന്നുണ്ട്‌. സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക്‌ ജൂണ്‍ 23ന്‌ ഡബ്ലിനിലെ ഹെലിക്‌സ്‌ തീയറ്ററില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന അസീസി ചാരിറ്റബില്‍ സൊസൈറ്റിയുടെ പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും.

പരിപാടിയുടെ വിജയത്തിന്‌ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌; ഷിന്റോ ബെനഡിക്ട്‌ (culturalsec@wmcireland.com), സെറിന്‍ ഫിലിപ്പ്‌ 0879646100, സാബു കല്ലിങ്കല്‍ 0872955272, അനിത്‌ എം. ചാക്കോ 0870557783, കിംഗ്‌ കുമാര്‍ 0872365378.
`നൃത്താഞ്‌ജലി 2012' ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക