Image

ഒളിമ്പിക്‌സ്‌ കാണണമെങ്കില്‍ വീസയ്‌ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം

ജോസ്‌ കുമ്പിളുവേലില്‍ Published on 25 April, 2012
ഒളിമ്പിക്‌സ്‌ കാണണമെങ്കില്‍ വീസയ്‌ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം
ലണ്‌ടന്‍: ഒളിമ്പിക്‌സ്‌ തുടങ്ങാന്‍ മൂന്നു മാസം മാത്രം ശേഷിക്കെ കാണികളായി എത്താനുള്ള വിസിറ്റ്‌ വീസക്ക്‌ അപേക്ഷിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്‌ടിരിക്കുന്നു.

യൂറോപ്യന്‍ ഇക്കൊണോമിക്‌ ഏരിയയില്‍ നിന്നോ സ്വിറ്റ്‌സര്‍ലന്‍ഡ്‌, ജര്‍മനി, ഓസ്‌ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ വീസ ആവശ്യമില്ല. യുഎസ്‌, ക്യാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും വീസയില്ലാതെ ഒളിമ്പിക്‌സ്‌ കാണാം.

എന്നാല്‍, മറ്റു മിക്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിസിറ്റ്‌ വീസ നിര്‍ബന്ധമാണ്‌. ഇതിന്‌ അപേക്ഷിക്കേണ്‌ട സമയം ഇപ്പോഴാണ്‌. ആറു മാസമായിരിക്കും കാലാവധി. ഒരു മില്യനോളം വീസ അപേക്ഷകളാണ്‌ ഈയിനത്തില്‍ പ്രതീക്ഷിക്കുന്നത്‌.
ഒളിമ്പിക്‌സ്‌ കാണണമെങ്കില്‍ വീസയ്‌ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക