Image

വിയന്നയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌: ഐഎഎസ്‌ സി ജേതാക്കള്‍

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 25 April, 2012
വിയന്നയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌: ഐഎഎസ്‌ സി ജേതാക്കള്‍
വിയന്ന: ഓസ്‌ട്രിയന്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇന്തോ -ഓസ്‌ട്രിയന്‍ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഐഎഎസ്‌ സി ടീം ജേതാക്കളായി. വിയന്നയിലെ ലീബെന്‍ ഗാസെയിലുള്ള ഇന്‍ഡോര്‍ മൈതാനത്ത്‌ ഏപ്രില്‍ 21ന്‌ (ശനി) രണ്‌ടു ഗ്രൂപ്പുകളായി നടത്തിയ മത്സരത്തില്‍ 11 ടീമുകള്‍ ഏറ്റുമുട്ടി. ഗ്രൂപ്പ്‌ എ വിഭാഗത്തില്‍ ഐഎഎസ്‌ സി ടീം ഒന്നാം സ്ഥാനവും ഐഎഎസ്‌ സി സെക്കന്‍ഡ്‌, കേരള യുണൈറ്റഡ്‌ എന്നീ ടീമുകള്‍ യഥാക്രമം രണ്‌ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഗ്രൂപ്‌ ബി വിഭാഗത്തില്‍ ഐഎഎസ്‌ സി ഒന്നാം സ്ഥാനം നേടി യുണിക്കാ ട്രോഫി കരസ്ഥമാക്കിയപ്പോള്‍ ഐഎഎസ്‌ സി ഹിമാലയ രണ്‌ടാം സ്ഥാനവും ഐഎഎസ്‌സി -സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്റര്‍നാഷണല്‍ ആറ്റോമിക്‌ എനര്‍ജി ഏജന്‍സി ഉദ്യോഗസ്ഥനും മലയാളിയുമായ ഡോ. തോമസ്‌ കോശി, ഓസ്‌ട്രിയയിലെ പ്രമുഖ ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ യുണിക്കായിലെ ഉദ്യോഗസ്ഥരും ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍മാരുമായ ജിം കുഴിയില്‍, ജോയല്‍ കുഴിയില്‍ എന്നിവര്‍ വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു.

വിന്‍സെന്റ്‌ കള്ളിക്കാടന്‍, ഷെല്ലി ആണ്‌ടുകാലയില്‍, മാമൂദ്‌ എന്നിവര്‍ റഫറിമാരായിരുന്നു. 1998ല്‍ സ്ഥാപിതമായ ഇന്തോ-ഓസ്‌ട്രിയന്‍ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ 15-ാമത്‌ വാര്‍ഷികമായ അടുത്ത വര്‍ഷം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച്‌ വിപുലമായി മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
വിയന്നയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌: ഐഎഎസ്‌ സി ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക